TRENDING:

BREAKING | MeToo | മീറ്റൂ ആരോപണം; എം‌.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി

Last Updated:

മീ റ്റൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മുൻ കേന്ദ്രമന്ത്രിയും മാധ്യമ പ്രവർത്തകനുമായ എം.ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മാനനനഷ്ട കേസ് ഫയൽ ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മീറ്റൂ ആരോപണത്തിൽ മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർത്തകൻ എം.ജെ അക്ബർ നൽകിയ മാനനഷ്ട കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. വർഷങ്ങൾ കഴിഞ്ഞാലും പീഡനം സംബന്ധിച്ച്  ഒരു സ്ത്രീക്ക് പരാതി നൽകാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രിയ രമണിയെ കുറ്റ വിമുക്തയാക്കുന്നതായി പ്രഖ്യാപിച്ചു.
advertisement

ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ ചെലുത്തുന്ന സ്വാധീനം സമൂഹം മനസിലാക്കണമെന്ന് കോടതി പറഞ്ഞു.  കൂടാതെ ഒരു സ്ത്രീക്ക് പതിറ്റാണ്ടുകൾക്കുശേഷവും നൽകാൻ പരാതി നൽകാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വിധി സംബന്ധിച്ച്എന്തെങ്കിലും പരാതി ണ്ടെങ്കിൽ അപ്പീൽ നൽകാമെന്നും അങ്ങനെയെങ്കിൽ  ജാമ്യ ബോണ്ട് നൽകാൻ രമണിയോട് ആവശ്യപ്പെടാമെന്നും കോടതി വാദികളെ അറിയിച്ചു.

സാമൂഹത്തിൽ ഉന്നത പദവിയുള്ള ആൾ പോലും ലൈംഗിക പീഡകനാകാമെന്ന് കോടതി പറഞ്ഞു. “ലൈംഗിക ദുരുപയോഗം അന്തസ്സും ആത്മവിശ്വാസവും കവർന്നെടുക്കുന്നതാണ്. അന്തസിന്റെ മൂല്യത്തിനു മുന്നിൽ  പ്രശസ്തിയുടെ അവകാശം സംരക്ഷിക്കാൻ കഴിയില്ല” കോടതി വ്യക്തമാക്കി.

advertisement

Also Read എം.ജെ അക്ബർ തരിച്ചെത്തി; പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി

മീ റ്റൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മുൻ കേന്ദ്രമന്ത്രിയും മാധ്യമ പ്രവർത്തകനുമായ  എം.ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മാനനനഷ്ട കേസ് ഫയൽ ചെയ്തത്. ആരോപണങ്ങൾ അപകീർത്തികരവും ഗൂഡാലോചനയുമാണെന്നായിരുന്നു അക്ബറിന്റെ വാദം.

1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ വെളിപ്പെടുത്തല്‍. മീ ടൂ ക്യാമ്പയിന്‍ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം.ജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നു.

advertisement

മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തനിക്കെതിരേ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വ്യാജ ആരോപണം ഉന്നയിച്ച പ്രിയ രമണിയെ വിചാരണ ചെയ്യണമെന്നും അക്ബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രിയ രമണിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING | MeToo | മീറ്റൂ ആരോപണം; എം‌.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി
Open in App
Home
Video
Impact Shorts
Web Stories