എം.ജെ അക്ബർ തരിച്ചെത്തി; പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി

Last Updated:
ന്യൂഡൽഹി: മീടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി എംജെ അക്ബർ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. വിദേശയാത്ര വെട്ടിച്ചുരുക്കി ഇന്ന് രാവിലെയാണ് അക്ബർ തിരികെ ഡൽഹിയിൽ എത്തുന്നത്.  ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചത്. സുഷമ സ്വരാജുമായി അൽപസമയത്തിനകം കൂടിക്കാഴ്ച നടത്തും.
നൈജീരിയൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെയാണ് അക്ബർ ഡൽഹിയിൽ തിരിച്ചെത്തിയത്. അക്ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമായിരുന്നു.
മിടൂ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്ര വിദേശകാര്യമന്ത്രി എംജെ അക്ബറിനെതിരെ ആദ്യ വെളിപ്പെടുത്തൽ പുറത്തുവന്നത്. മാധ്യമപ്രവർത്തകൻ ആയിരിക്കെ വനിതാ മാധ്യമ പ്രവർത്തകരെ അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണങ്ങളുടെ തുടർച്ചയായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ. സമ്മതമില്ലാതെ ശാരീരികമായ അതിക്രമത്തിന് അക്ബർ ശ്രമിച്ചുവെന്നതടക്കം ഏഴിലധികം വെളിപ്പെടുത്തൽ വന്നതോടെ അക്ബറിന്റെ രാജിക്കായി സമ്മർദ്ധം ശക്തമാവുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്ബറിനെ സംരക്ഷിക്കുന്നത് ഒരുതരത്തിലും പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ബിജെപിയുടെ പൊതുവികാരം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
എം.ജെ അക്ബർ തരിച്ചെത്തി; പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement