അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 16 ഇതര സംസ്ഥാന തൊഴിലാളികളാണ് ഇന്നലെ പുലർച്ച ട്രെയിൻ ഇടിച്ച് കൊല്ലപ്പെട്ടത്. റെയിൽവേ ട്രാക്കിലൂടെ നാട്ടിലേക്ക് യാത്ര തിരിച്ച സംഘമാണ് അപകടത്തിൽപെട്ടത്.
ജൽനയിൽ നിന്നും പുറപ്പെട്ട സംഘം 45 കിലോമീറ്റർ ദൂരം താണ്ടി ഔറംഗാബാദിലെത്തി. അവിടെ വിശ്രമിച്ച ശേഷം 120 കിലോമീറ്റർ അകലെയുള്ള ബുസ്വാളിലേക്ക് കാൽനടയായി യാത്ര തുടരാനായിരുന്നു സംഘത്തിന്റെ തീരുമാനം. അവിടെ നിന്നും നാട്ടിലേക്ക് ട്രെയിൻ ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. ഔറംഗാബാദിൽ ട്രാക്കിൽ കിടന്നു ഉറങ്ങുന്നതിനിടെയാണ് ചരക്ക് ട്രെയിൻ ഇടിച്ച് സംഘത്തിലെ 16 പേർ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കൊല്ലപ്പെട്ടത്.
advertisement
സംഭവത്തെ കുറിച്ച് സംഘത്തിലുണ്ടായിരുന്ന ധീരേന്ദ്ര സിംഗ് പറയുന്നത് ഇങ്ങനെ,
"ഒരാഴ്ച്ച മുമ്പ് ഇ പാസ്സിന് വേണ്ടി ഞങ്ങൾ അപേക്ഷിച്ചിരുന്നതാണ്. എന്നാൽ മധ്യപ്രദേശിലെ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതേ തുടർന്നാണ് റെയിൽവേ ട്രാക്ക് വഴി കാൽനടയായി യാത്ര ചെയ്യാൻ തീരുമാനിച്ചത്".
TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ബഹ്‌റൈനില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തി; നാടണഞ്ഞത് 177 യാത്രാക്കാർ [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
ധീരേന്ദ്ര സിങ് അടക്കം മൂന്ന് പേരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പുലർച്ചെ 5.15 നാണ് അപടകം.
ലോക്ക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾ ഏതു വിധേനയും നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. കാൽനടയായും സൈക്കിളിലുമെല്ലാം ജനങ്ങൾ പാലായനം ചെയ്യേണ്ടി വരുന്നു. ഇവരിൽ പലരുടേയും യാത്ര അപകടങ്ങളിൽപെട്ട് പാതി വഴിയിൽ അവസാനിക്കുകയാണ്.
ട്രെയിൻ പാഞ്ഞു വരുന്നത് കണ്ട് ട്രാക്കിൽ കിടക്കുന്നവരെ വിളിച്ചുണർത്താൻ ഒച്ചയെടുത്തെങ്കിലും നിമിഷാർദ്ദം കൊണ്ടു എല്ലാം കഴിഞ്ഞു പോയെന്നും ധീരേന്ദ്ര സിങ് പറയുന്നു.
മരിച്ചവരിൽ 12 പേർ മധ്യപ്രദേശിലെ ഷാധോൾ ജില്ലയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഉമാരിയ ജില്ലയിൽ നിന്നും ജോലിക്കായി മഹാരാഷ്ട്രയിൽ എത്തിയതാണ്. ജൽനയിലെ ഇരുമ്പ് ഫാക്ടറിയിലാണ് എല്ലാവരും ജോലി ചെയ്തിരുന്നത്.