എണ്ണൂറലധികം പേരെയാണ് സിപിഎമ്മും അവരുട കൊലപാതക രാഷ്ട്രീയവും കേരളത്തിൽ കൊന്നൊടുക്കിയതെന്ന് സുരേഷ്ഗോപി പറഞ്ഞു. മുനമ്പത്തെ 600 ഓളം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയതാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read :തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടിപി 51 റീ റിലീസ് ചെയ്യാൻ എമ്പുരാന് വേണ്ടി നിലവിളിക്കുന്നവർക്ക് ധൈര്യമുണ്ടോ എന്നും ബ്രിട്ടാസിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ എമ്പുരാൻ പരാമർശത്തിനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നും സുരേഷ്ഗോപി ചോദിച്ചു.
advertisement
എമ്പുരാന് ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ലെന്നും ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണെന്നും സുരേഷ്ഗോപി പറഞ്ഞു.
