18 ഇന്ത്യക്കാർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ തുടരുകയാണ്. ഇവരിൽ 16 പേർ എവിടെയാണെന്നതിൽ വിവരമൊന്നുമില്ല. ഇവരെ കാണാനില്ലെന്നാണ് റഷ്യയുടെ വിശദീകരണം. ബാക്കിയുള്ളവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തൊഴിൽ തട്ടിപ്പിന് ഇരയായായാണ് ഇവർക്ക് റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമാകേണ്ടി വന്നത്
യുക്രൈൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എംബസി റഷ്യൻ അധികൃതമായി ചർച്ച നടത്തിവരികയാണ് .
advertisement
ഒരാഴ്ച മുമ്പാണ് ബിനിൽ ബാബു കൊല്ലപ്പെട്ടത് ഇയാൾക്കൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുര്യനും വെടിയേറ്റിരുന്നു. ഇയാൾ മോസ്കോയിൽ ചികിത്സയിലാണെന്ന്. ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തും എന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.