TRENDING:

ചരിത്രം കുറിച്ച് മിസോറം; ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനം

Last Updated:

'ഉല്ലാസ്' പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി മിസോറം മാറി. ജനങ്ങളുടെ കൂട്ടായ പരിശ്രമവും ദൃഢനിശ്ചയവും എടുത്ത്പറഞ്ഞ് മുഖ്യമന്ത്രി ലാൽദുഹോമ അഭിമാനത്തോടെ ഈ നേട്ടം പ്രഖ്യാപിച്ചു. 98.2% ആണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: 'ഉല്ലാസ്' പദ്ധതിക്ക് കീഴില്‍ രാജ്യത്ത് സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി മിസോറം ചരിത്രം രചിച്ചു. മുഖ്യമന്ത്രി ലാൽദുഹോമയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരിയും മിസോറം വിദ്യാഭ്യാസ മന്ത്രി ഡോ. വൻലാൽത്‌ലാനയും ചടങ്ങിൽ പങ്കെടുത്തു. 98.2% ആണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്
News18
News18
advertisement

"ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ യാത്രയിലെ ഒരു ചരിത്ര നിമിഷമാണ് - വരും തലമുറകൾ ഓർമ്മിക്കുന്ന ഒന്ന്," സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടം വെറുമൊരു സ്ഥിതിവിവരക്കണക്ക് മാത്രമല്ല, "നമ്മുടെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തി, അച്ചടക്കം, ദർശനം എന്നിവയെ സ്പർശിക്കുന്ന ഒരു പരിവർത്തന നാഴികക്കല്ല്" ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്നേഹിക്കുകയും സമർപ്പണത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന പൗരന്മാരുടെ കൂട്ടായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ‌വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടും, അസാധാരണമായ ദൃഢനിശ്ചയവും ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ പോലും പഠിക്കാനുള്ള ഇച്ഛാശക്തിയും പ്രകടിപ്പിച്ച 1692 വ്യക്തികളെ അദ്ദേഹം എടുത്തുപറഞ്ഞു‌.

advertisement

"ഈ ദിവസം ക്യാംപയിന്റെ അവസാനമായിട്ടല്ല, മറിച്ച് അവസരത്തിന്റെയും ശാക്തീകരണത്തിന്റെയും ഉൾപ്പെടുത്തലിന്റെയും ഒരു പുതിയ യുഗത്തിന്റെ ഉദയമായിട്ടാണ് ഞങ്ങൾ ആഘോഷിക്കുന്നത്," ലാൽദുഹോമ പറഞ്ഞു. ഇന്ന് സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമാപനമായി അടയാളപ്പെടുത്തില്ലെങ്കിലും, "തുടർച്ചയായ വിദ്യാഭ്യാസം, ഡിജിറ്റൽ ആക്‌സസ്, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയിലൂടെ സാക്ഷരത നിലനിർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരും" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ മിസോകളോടും വലിയ സ്വപ്നങ്ങൾ കാണാനും ഉയർന്ന ലക്ഷ്യങ്ങൾ നേടാനും അദ്ദേഹം ആഹ്വാനം ചെയ്തു. "ഇത് ഒരു തുടക്കം മാത്രമാകട്ടെ. ഇപ്പോൾ നമുക്ക് ഉയർന്ന ലക്ഷ്യങ്ങൾ വയ്ക്കാം - ഓരോ മിസോയ്ക്കും ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത, സംരംഭക കഴിവുകൾ." ഈ നിമിഷത്തിന്റെ അഭിമാനം ആവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു, "ആദ്യത്തേതായിരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു - മികച്ചവരായി തുടരാൻ ഞങ്ങൾ പ്രവർത്തിക്കും." അദ്ദേഹം പറഞ്ഞു.

advertisement

"ഈ പ്രഖ്യാപനം പഠനത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു പുതിയ തരംഗം ജ്വലിപ്പിക്കട്ടെ. ഒരുമിച്ച്, നമുക്ക് മുന്നോട്ട് പോകാം - കൂടുതൽ മികച്ചതും ശക്തവുമായ മിസോറാമിലേക്ക്." ഈ ശ്രദ്ധേയമായ നേട്ടത്തിന് മിസോറാമിലെ ജനങ്ങളെ അഭിനന്ദിച്ച കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു.

ജനസംഖ്യയുടെ 95% പേരെങ്കിലും സാക്ഷരരായിരിക്കണമെന്നത് നിർബന്ധമാക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഉല്ലാസ്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS 2023–2024) അനുസരിച്ച് മിസോറാം 98.2% സാക്ഷരതാ നിരക്കിലെത്തിയിരിക്കുന്നു.

സമഗ്ര ശിക്ഷ, നവ ഭാരത് സാക്ഷരതാ പരിപാടി എന്നിവയിലൂടെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഈ നാഴികക്കല്ല് നേട്ടം. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ സംസ്ഥാന സർക്കാർ ഒരു ഗവേണിംഗ് കൗൺസിലും എക്സിക്യൂട്ടീവ് കമ്മിറ്റിയും സ്ഥാപിച്ചിരുന്നു.

advertisement

ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി, എസ്‌സി‌ഇ‌ആർ‌ടിയുടെ കീഴിൽ, സ്റ്റേറ്റ് സെന്റർ ഫോർ ലിറ്ററസി (എസ്‌സി‌എൽ) രൂപീകരിച്ചു. ലോങ്‌ട്‌ലായ് ജില്ലയിലെ പഠിതാക്കൾക്കായി ഒരു ഇംഗ്ലീഷ് പതിപ്പിനൊപ്പം, വാർട്ടിയൻ എന്ന പേരിൽ മിസോ ഭാഷാ പഠന സാമഗ്രികൾ വികസിപ്പിച്ചെടുത്തു. പഠിതാക്കൾക്കായി റോമൈ, വളണ്ടിയർ അധ്യാപകർക്കുള്ള മാർഗദർശിക തുടങ്ങിയ അധിക വിഭവങ്ങൾ സൃഷ്ടിച്ചു. ന്യൂ ഇന്ത്യ സാക്ഷരതാ പരിപാടിയുടെ സർവേയർമാരായി ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോർഡിനേറ്റർമാർ (സി‌ആർ‌സി‌സി) പ്രവർത്തിച്ചു.15 വയസും അതിൽ കൂടുതലുമുള്ള 3,026 നിരക്ഷരരെ തിരിച്ചറിഞ്ഞു - അവരിൽ 1,692 പേർ പഠിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.

advertisement

സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വൈഎംഎ ലൈബ്രറികൾ, പഠിതാക്കളുടെ വീടുകൾ എന്നിവിടങ്ങളിൽ പോലും പതിവായി ക്ലാസുകൾ നടത്തുന്നതിന് ജില്ലാ പ്രോജക്ട് ഓഫീസുകൾ 292 വളണ്ടിയർ അധ്യാപകരെ നിയമിച്ചു.

സാക്ഷരതാ നിരക്ക് ഇപ്പോൾ 98.2% ആയതോടെ, ഉല്ലാസിന് കീഴിൽ സമ്പൂർണ സാക്ഷരത നേടിയതായി അംഗീകരിക്കപ്പെട്ട ആദ്യത്തെ സംസ്ഥാനമായി മിസോറം മാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Chief Minister of Mizoram, Shri Lalduhoma officially declared Mizoram a fully literate state, marking a historic milestone in the state’s educational journey. With this achievement, Mizoram becomes the first state in India to attain full literacy

മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്രം കുറിച്ച് മിസോറം; ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനം
Open in App
Home
Video
Impact Shorts
Web Stories