രാഷ്ട്രപതി ഭവൻ മുറ്റത്ത് എട്ടു വിദേശ രാജ്യങ്ങളുടെ തലവന്മാരെയും ആറായിരത്തിലധികം അതിഥികളെയും സാക്ഷിയാക്കിയായിരുന്നു നരേന്ദ്രമോദിയുടെ രണ്ടാം സ്ഥാനാരോഹണം. രാഷ്ട്രപതിയിൽ നിന്ന് സത്യവാചകം ഏറ്റുചൊല്ലി ദൈവനാമത്തിൽ സത്യപ്രതിജ്ഞ. രണ്ടാമനായി രാജ്‌നാഥ് സിംഗ്. മൂന്നാമത് ബിജെപി അധ്യക്ഷൻ അമിത് ഷാ. പിന്നാലെ നിതിൻ ഗഡ്‌കരി, സദാനന്ദ ഗൗഡ, നിർമലാ സീതാരമൻ എന്നിവർ. പന്ത്രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ എന്ന മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ആണ് മന്ത്രി സഭയിലെ അപ്രതീക്ഷിത അംഗം.
advertisement
Modi Govt 2.0: സംഗീതലോകത്ത് നിന്ന് ബാബുൽ; ക്രിക്കറ്റിന്‍റെ പ്രതിനിധിയായി അനുരാഗ് ഠാക്കൂർ
ഒന്നാം മോദി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിമാർ ആയിരുന്ന രാം വിലാസ് പാസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 25 ക്യാബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതയുള്ള മന്ത്രിമാരും, 24 സഹമന്ത്രിമാരും അടക്കം 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

