Modi Govt 2.0: സംഗീതലോകത്ത് നിന്ന് ബാബുൽ; ക്രിക്കറ്റിന്‍റെ പ്രതിനിധിയായി അനുരാഗ് ഠാക്കൂർ
Last Updated:
ചെറുപ്പക്കാരുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ് ടീം നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്
ന്യൂഡൽഹി: ആരവങ്ങൾക്കിടെ രണ്ടാം മോദി സർക്കാർ അധികാരമേറ്റു. അനാരോഗ്യം മൂലം അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവർ മന്ത്രിസഭയിൽനിന്ന് വിട്ടുനിന്നപ്പോൾ നരേന്ദ്ര മോദിയുടെ ഉറ്റ അനുയായി അമിത് ഷാ മന്ത്രിസഭയിലെത്തിയത് ശ്രദ്ധേയമായി. ആദ്യ മോദി സർക്കാരിലുണ്ടായിരുന്ന രാജ്നാഥ് സിങ്, നിതിൻ ഗഡ്ക്കരി, പിയൂഷ് ഗോയൽ, സദാനന്ദ ഗൌഡ, സ്മൃതി ഇറാനി തുടങ്ങിയവരൊക്കെ വീണ്ടും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചെറുപ്പക്കാരുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ് ടീം നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളി സംഗീതലോകത്ത് നിന്ന് ബാബുൽ സുപ്രിയോ കേന്ദ്രമന്ത്രിയായി. ബംഗാളിൽനിന്നുള്ള പ്രതിനിധിയാണ് ബാബുൽ. ബിസിസിഐ മുൻ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂർ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു.
Modi Govt 2.0 LIVE: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിന്‍റെ പ്രതിനിധിയായി വി. മുരളീധരൻ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2019 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Modi Govt 2.0: സംഗീതലോകത്ത് നിന്ന് ബാബുൽ; ക്രിക്കറ്റിന്‍റെ പ്രതിനിധിയായി അനുരാഗ് ഠാക്കൂർ



