TRENDING:

Modi in Ayodhya | അയോധ്യയിൽ ഒന്നിച്ച് പ്രാർത്ഥനയർപ്പിച്ച് മോദിയും മോഹൻ ഭാഗവതും

Last Updated:

മോദിയും ഭാഗവതും അവസാനമായി ഒരുമിച്ചുവന്നത് 2025 മാർച്ച് 30 ന് നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്താണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Prime Minister Narendra Modi) ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതും (Mohan Bhagavat) രാം ദർബാറിൽ പ്രാർത്ഥന നടത്തി. ക്ഷേത്രത്തിലെ 191 അടി ഉയരമുള്ള ശിഖരത്തിനു മുകളിൽ അദ്ദേഹം കാവി പതാക ഉയർത്തും. ധ്വജാരോഹണ ചടങ്ങിൽ ഉയർത്തുന്ന പതാകയ്ക്ക് 10 അടി ഉയരവും 22 അടി നീളവുമുണ്ട്. പ്രതീകാത്മകമായ 'രണ്ടാം പ്രാണ പ്രതിഷ്ഠ' എന്ന് പലരും വിശേഷിപ്പിക്കുന്ന പരിപാടിക്ക് ശേഷം, പ്രധാനമന്ത്രി മോദി സദസ്സിനെ അഭിസംബോധന ചെയ്യും.
ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതും
ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതും
advertisement

മോദിയും ഭാഗവതും അവസാനമായി ഒരുമിച്ചുവന്നത് 2025 മാർച്ച് 30 ന് നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്താണ്. ഇടക്കാലത്ത് ചെങ്കോട്ടയിൽ നിന്നും അനുസ്മരണ ചടങ്ങിനിടെയും മോദി ആർ‌എസ്‌എസിനെ പ്രശംസിച്ച്‌ കണ്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ‌എസ്‌എസ് മേധാവി (സർസംഘചാലക്) മോഹൻ ഭാഗവതും തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും പൊതുവായ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ആഴത്തിലുള്ള പരസ്പര ബഹുമാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. സംഘത്തിലെ മുതിർന്ന അംഗങ്ങൾ പലപ്പോഴും ഈ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണെന്നും, 'വലിയ ദൗത്യത്തിനായി സമർപ്പിതരായ' സഹോദരങ്ങളെപ്പോലെ ഒരുമിച്ച് പ്രവർത്തിക്കാൻ വളർന്നവരാണെന്നും പറയാറുണ്ട്.

advertisement

2000-ൽ ഭാഗവത് ആർ.എസ്.എസ്. ജനറൽ സെക്രട്ടറിയായി. 2001-ൽ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ സംഘടനകളിൽ അവർ വളർന്നുവെങ്കിലും, ഒരു പ്രത്യേക ബന്ധം അവർ സൂക്ഷിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

 Summary: Prime Minister Narendra Modi and RSS chief Mohan Bhagwat offered prayers at Ram Darbar ahead of the flag hoisting ceremony at the Ram Janmabhoomi temple in Ayodhya today. He will hoist the saffron flag atop the 191-foot-tall spire of the temple. The flag that will be hoisted during the flag hoisting ceremony is 10 feet high and 22 feet long. Modi and Bhagwat last were together on 30 March 2025 in Nagpur at RSS headquarters

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Modi in Ayodhya | അയോധ്യയിൽ ഒന്നിച്ച് പ്രാർത്ഥനയർപ്പിച്ച് മോദിയും മോഹൻ ഭാഗവതും
Open in App
Home
Video
Impact Shorts
Web Stories