ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും മോദി കത്തിൽ പറയുന്നു. ഈ വേദന നിറഞ്ഞ നിമിഷത്തിൽ ന്യൂസിലാൻഡിലെ നല്ലവരായ ജനങ്ങൾക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു.
ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിർക്കുന്നുവെന്ന് മോദി അറിയിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നുവെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് മോദി വ്യക്തമാക്കി. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യ രാജ്യത്ത് ഒട്ടും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വെള്ളിയാഴ്ചയാണ് ന്യൂസിലാൻഡിലെ ക്രിസ്റ്റ് ചർച്ചിൽ രണ്ട് പള്ളികളിൽ തോക്കുധാരികളായ സംഘം വെടിവയ്പ്പ് നടത്തിയത്. 49 പേരാണ് കൊല്ലപ്പെട്ടത്. 20ൽ അധികം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അപലപിച്ചു.