ന്യൂസിലാൻഡ് വെടിവെയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ് ഹൈദരാബാദ് സ്വദേശി;അടിയന്തര വിസ ആവശ്യപ്പെട്ട് കുടുംബം

Last Updated:

അഹമ്മദ് ഇക്ബാൽ ജഹാംഗീർ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഗുരുതര പരുക്കുകളോടെ ജീവനു വേണ്ടി പോരാടുന്നത്. വെടിവയ്പ്പ് നടന്ന ക്രിസ്റ്റ് ചർച്ചിലാണ് അഹമ്മദ് റെസ്റ്റോറന്റ് നടത്തുന്നത്.

ന്യൂഡൽഹി: വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ന്യൂസിലാൻഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഹൈദരാബാദ് സ്വദേശിയും.
അഹമ്മദ് ഇക്ബാൽ ജഹാംഗീർ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഗുരുതര പരുക്കുകളോടെ ജീവനു വേണ്ടി പോരാടുന്നത്. വെടിവയ്പ്പ് നടന്ന ക്രിസ്റ്റ് ചർച്ചിലാണ് അഹമ്മദ് റെസ്റ്റോറന്റ് നടത്തുന്നത്.
ചികിത്സയിൽ കഴിയുന്ന അഹമ്മദിനടുത്തേക്ക് സഹോദരൻ മുഹമ്മദ് ഖുർഷീദിന് പോകാനായി അടിയന്തരമായി വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഹമ്മദിന്റെ കുടുംബം രംഗത്തെത്തി. കേന്ദ്ര സർക്കാരിനോടും തെലങ്കാന സർക്കാരിനോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 12 വർഷമായി ന്യൂസിലാൻഡിലാണ് അഹമ്മദ് താമസിക്കുന്നതെന്ന് സഹോദരൻ ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാർഥനയ്ക്കാണ് അഹമ്മദ് പള്ളിയിൽ പോയത്. അഹമ്മദിനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാർ കൊല്ലപ്പെട്ടു. ഭാര്യയും മൂന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങളും അഹമ്മദിനുണ്ട്. ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല- അഹമ്മദിന്റെ സഹോദരൻ പറയുന്നു.
advertisement
ആറോ ഏഴോ മാസങ്ങൾക്ക് മുമ്പാണ് അഹമ്മദ് നാട്ടിൽ വന്നതെന്നും ന്യൂസിലാൻഡ് പോലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായ രാജ്യത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് ഞെട്ടിപ്പിച്ചുവെന്നും മുഹമ്മദ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ന്യൂസിലാൻഡിലെ ക്രിസ്റ്റ് ചർച്ചിൽ രണ്ട് പള്ളികളിൽ തോക്കുധാരികളായ സംഘം വെടിവയ്പ്പ് നടത്തിയത്. 49 പേരാണ് കൊല്ലപ്പെട്ടത്. 20ൽ അധികം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അപലപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ന്യൂസിലാൻഡ് വെടിവെയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ് ഹൈദരാബാദ് സ്വദേശി;അടിയന്തര വിസ ആവശ്യപ്പെട്ട് കുടുംബം
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement