"ധാരാളം സിന്ധി സഹോദരന്മാര്‍ ഇവിടെ ഇരിക്കുന്നുണ്ട്. ഞാന്‍ വളരെ സന്തോഷവാനാണ്. അവര്‍ പാക്കിസ്ഥാനിലേക്ക് പോയില്ല. അവര്‍ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. സാഹചര്യങ്ങള്‍ നമ്മളെ ആ വീട്ടില്‍ നിന്നും ഇവിടെയെത്തിച്ചു. കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. മുഴുവന്‍ ഇന്ത്യയും ഒരു വീടാണ്. പക്ഷേ, എന്റെ മേശയും കസേരയും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന നമ്മുടെ വീട്ടിലെ ഒരു മുറി ആരോ കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ എനിക്ക് അത് തിരിച്ചുപിടിക്കണം", മോഹന്‍ ഭാഗവത് പറഞ്ഞു.
advertisement
വലിയ കരഘോഷത്തോടെയാണ് ആര്‍എസ്എസ് മേധാവിയുടെ വാക്കുകള്‍ സദസ്സ് സ്വീകരിച്ചത്.
പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. പാക്കിസ്ഥാനി ഭരണത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സാമ്പത്തിക ആശ്വാസ നടപടികളും രാഷ്ട്രീയ പരിഷ്‌കരണ നടപടികളും ആവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീരിലെ നിവാസികള്‍ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (എഎംസി) ബാനറിന് ചുറ്റും അണിനിരന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാക് സൈന്യവും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിര്‍കോട്ടില്‍ മാത്രം നാല് പ്രതിഷേധക്കാര്‍ പാക് പട്ടാളത്തിന്റെ വൈടിയേറ്റ് മരിച്ചു. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, മിര്‍പൂര്‍, കൊഹാലയ്ക്ക് സമീപമുള്ള ചമ്യതി എന്നിവിടങ്ങളില്‍ നിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തന്ത്രപരമായി സെന്‍സിറ്റീവ് ആയ ഈ മേഖലയില്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. 1947 മുതല്‍ പാക്കിസ്ഥാന്‍ നടത്തിയിരുന്ന വ്യാജ പ്രചാരണങ്ങള്‍ പാക് അധിനിവേശ കശ്മീരിലെ പ്രതിഷേധക്കാര്‍ തുറന്നുക്കാട്ടിയെന്ന് വിദഗ്ധര്‍ വിശദമാക്കി. ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് പതിറ്റാണ്ടുകളായി ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയവരുടെ മുഖംമൂടി അവര്‍ തുറന്നുകാട്ടിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പാക് അധിനിവേശ കശ്മീരിലെ നിവാസികളും പാക് ഭരണകൂടത്തിനും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അസ്ഥിരതയെയാണ് ഈ സംഘര്‍ഷം അടിവരയിടുന്നതെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.