TRENDING:

Operation Sindoor: നൂറിലേറെ ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഉന്നത തല വാർത്താ സമ്മേളനം

Last Updated:

കാണ്ഡഹാര്‍ പുൽവാമ ആക്രമണങ്ങൾക്ക് പകരം വീട്ടിയെന്നും രണ്ടു ആക്രമണങ്ങൾക്കും നേതൃത്വം നൽകിയ ഭീകരരെ കൊന്നുവെന്നും സൈനിക മേധാവികൾ സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സൈന്യം. നിരപരാധികളെ ആക്രമിച്ചതിനുള്ള തിരിച്ചടിയാണ് നൽകിതെന്നും പ്രധാനമായും 9 ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും പ്രതിരോധ സേനാ മേധാവികളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
News18
News18
advertisement

വെടി നിർത്തലിനു ശേഷമുള്ള DGMO യുടെ ആദ്യ വാർത്ത സമ്മേളനമാണ്. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് തീവ്രവാദികളെ മാത്രം. ഓപ്പറേഷൻ സിന്ദൂറിൽ 5 സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ 35 മുതൽ 40 വരെ പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരരെ കൊന്നുവെന്നും സൈന്യം സ്ഥിരീകരിച്ചു. നീതി നടപ്പാക്കിയെന്നും മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു.ഇന്ത്യൻ വ്യോമ താവളങ്ങൾ ലക്ഷ്യം വച്ച എല്ലാ ആക്രമണങ്ങളും നിർവീര്യമാക്കി. കാണ്ഡഹാർ വിമാന റാഞ്ചലിൽ ഉൾപ്പെട്ടവരെ കൊന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഡ്രോണുകൾ തകർത്തു. കാണ്ഡഹാര്‍ പുൽവാമ ആക്രമണങ്ങൾക്ക് പകരംവീട്ടി എന്നും രണ്ടു ആക്രമണങ്ങൾക്കും നേതൃത്വം നൽകിയ ഭീകരരെ കൊന്നുവെന്നും സൈനിക മേധാവികൾ സ്ഥിരീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
Operation Sindoor: നൂറിലേറെ ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഉന്നത തല വാർത്താ സമ്മേളനം
Open in App
Home
Video
Impact Shorts
Web Stories