TRENDING:

ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി

Last Updated:

ചെളിയും ശംഖുമാണ് കോവിഡിനെതിരെ പോരാടാനുള്ള ആയുധങ്ങളായി എംപി നിർദേശിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: ഭാഭിജി പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ കൊറോണയെ പ്രതിരോധിക്കാൻ പുതിയ പ്രതിവിധിയുമായി ബിജെപി എംപി. രാജസ്ഥാനിലെ ടോങ്ക്- സവായി മധോപുരിൽ നിന്നുള്ള എംപി സുഖ്ബീർ സിംഗ് ജോൻപുരിയ ആണ് പ്രതിരോധശേഷി കൂട്ടി കൊറോണയെ തുരത്താൻ വിചിത്ര മാർഗം നിർദേശിച്ചിരിക്കുന്നത്. ചെളിയും ശംഖുമാണ് കോവിഡിനെതിരെ പോരാടാനുള്ള ആയുധങ്ങളായി എംപി നിർദേശിക്കുന്നത്.
advertisement

ചെളിയിൽ ഇരിക്കുന്നതും ശംഖ് ഊതുന്നതും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും ഇതുവഴി കോവിഡിനെതിരെ പോരാടാൻ ശരീരത്തിന് കരുത്ത് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതാദ്യമായല്ല സുഖ്ബീർ സിംഗ് വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത്. നേരത്തെ യോഗാദിനത്തില്‍ ഇദ്ദേഹം നടത്തിയ പ്രസ്താവനയും ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശരീരം മുഴുവൻ ചെളി പുരട്ടിയ ശേഷം യോഗ ചെയ്താൽ എല്ലാ അസുഖങ്ങളും മാറുമെന്നായിരുന്നു അന്ന് പറ‍‍ഞ്ഞത്.

ലോകം മുഴുവൻ ഒരു മഹാവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ ബിജെപി എംപിമാരുടെ ഇത്തരം വിചിത്ര നിർദേശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്നായിരുന്നു ബിജെപി മുതിർന്ന അംഗവും കേന്ദ്ര ജലവിഭവവകുപ്പ് സഹമന്ത്രിയുമായ അർജുൻ രാം മേഖ്വാൽ പറഞ്ഞത്. ആത്മനിർഭർ അഭിയാന്‍റെ ഭാഗമായി നിർമ്മിച്ച 'ഭാഭിജി പപ്പടം' പ്രതിരോധ ശേഷി കൂട്ടി വൈറസിനെ ചെറുക്കുമെന്നായിരുന്നു വാക്കുകൾ. ഈ പ്രസ്താവനയും വിവാദങ്ങൾക്കും ട്രോളുകള്‍ക്കും വഴി വച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി
Open in App
Home
Video
Impact Shorts
Web Stories