യുഡിസിടിയിൽ പ്രൊഫസർ ശർമ്മ നടത്തിയ ആദ്യ പ്രഭാഷണം തന്നെ എങ്ങനെ പ്രചോദിപ്പിച്ചെന്നും പിന്നീട് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശാന്തനായ ശിൽപ്പിയായി പ്രൊഫ. ശർമ്മ എങ്ങനെ മാറിയെന്നും അംബാനി അനുസ്മരിച്ചു.
ഇന്ത്യയ്ക്ക് വളരാനുള്ള ഒരേയൊരു മാർഗം ഇന്ത്യൻ വ്യവസായത്തെ ലൈസൻസ്-പെർമിറ്റ്-രാജിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് പ്രൊഫ. ശർമ്മ നയരൂപീകരണ വിദഗ്ധരെ ബോധ്യപ്പെടുത്തി. ഇത് ഇന്ത്യൻ കമ്പനികൾക്ക് സ്കെയിൽ വർദ്ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോളതലത്തിൽ മത്സരിക്കാനും സഹായിച്ചു
"എന്റെ അച്ഛൻ ധീരുഭായ് അംബാനിയെ പോലെ, ഇന്ത്യൻ വ്യവസായത്തെ ക്ഷാമത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക് മാറ്റാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു," അംബാനി പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും സ്വകാര്യ സംരംഭകത്വവുമായി സഖ്യത്തിലേർപ്പെട്ടാൽ അഭിവൃദ്ധിയുടെ വാതിലുകൾ തുറക്കുമെന്ന് ഈ രണ്ട് മഹത് വ്യക്തികളും വിശ്വസിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യൻ രാസ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പ്രൊഫസർ ശർമ്മ നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് അംബാനി അദ്ദേഹത്തെ ' രാഷ്ട്ര ഗുരു - ഭാരതത്തിന്റെ ഗുരു ' എന്നാണ് വിശേഷിപ്പിച്ചത്. ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് പ്രൊഫസർ ശർമ്മ തന്നോട് പറായാറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഗ്രാന്‍റ് നൽകുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.