ഐ പി സി സെക്ഷൻ 286 (സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം) 465 (വ്യാജരേഖ), 473 (വ്യാജരേഖ ചമയ്ക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ മുതലായവ ), 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ, 120 ബി ( ക്രിമിനൽ ഗൂഢാലോചന) സ്ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ, എന്നിവ പ്രകാരം കേസ് എടുത്ത ശേഷമാണ് സച്ചിൻ വാസിനെ കോടതിയിൽ ഹാജരാക്കിയത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് സച്ചിൻ വാസിനെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ വിടുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിൽ വിട്ടു കിട്ടാൻ നേരത്തെ എൻ ഐ എ അപേക്ഷ നൽകിയിരുന്നു.
advertisement
മൈക്കൽ റോഡിൽ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഫെബ്രുവരി 25 ന് നിർത്തിയിട്ടിരുന്നു. ഈ സംഭവത്തിലാണ് സച്ചിൻ വാസിനെ എൻ ഐ എ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ശനിയാഴ്ച രാവിലെ 11.30 ഓടെ തെക്കൻ മുംബൈയിലെ കുംബല്ല ഹില്ലിലുള്ള എൻ ഐ എയുടെ മുംബൈ ഓഫീസിൽ വാസെയെ വിളിച്ചുവരുത്തി.
ഐ പി സി, സ്‌ഫോടകവസ്തു ലഹരിവസ്തു നിയമപ്രകാരം 12 മണിക്കൂറോളം എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് ശേഷമാണ് വാസിനെ അറസ്റ്റ് ചെയ്തതെന്ന് വക്താവ് പറഞ്ഞു. ഒരാഴ്ച മുമ്പ് വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ താനെ ആസ്ഥാനമായുള്ള വ്യവസായി മൻസുഖ് ഹിരന്റെ ദുരൂഹ മരണത്തെത്തുടർന്നാണ് കേസ് എൻ ഐ എയ്ക്ക് കൈമാറിയത്. മാർച്ച് അഞ്ചിന് താനെയിലെ ഒരു ക്രീക്കിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.
‘ഏറ്റുമുട്ടലുകളിലൂടെ’ 63 കുറ്റവാളികളെ ഉന്മൂലനം ചെയ്തതിലൂടെ ആരോപണവിധേയനായി അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് സച്ചിൻ വാസ്, 1990 ലെ ബാച്ചിലെ സ്റ്റേറ്റ് കേഡറിലെ ഉദ്യോഗസ്ഥനായ വാസിനെ, 2002 ലെ ഘട്കോപർ സ്ഫോടനക്കേസിൽ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2004 ൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ മാധ്യമപ്രവർത്തകൻ അർനബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണ കേസിൽ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ച വാസ് സസ്‌പെൻഷനിലായിരിക്കെ ശിവസേനയിൽ ചേർന്നിരുന്നു. 2008 വരെ വാസ് ശിവസേനയിൽ അംഗമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
