76 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലൈസന്‍സ് ഇല്ലെന്ന് റെയ്ഡിനിടെ കണ്ടെത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടു ചെയ്തു. കബാബിന് ഏറെ പേരുകേട്ട ബദെമിയ റെസ്റ്റൊറന്റിന് തെക്കന്‍ മുംബൈയിലും ബാന്ദ്രയിലുമായി രണ്ട് ബ്രാഞ്ചുകളാണ് ഉള്ളത്.
”മുംബൈയിലെ റെസ്റ്റൊറന്റുകളിലും ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി വരികയാണ്. ബദെമിയ പരിശോധന നടത്തിയ ഹോട്ടലുകളില്‍ ഒന്നാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിജിലന്‍സും ഞങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ബ്രാഞ്ചുകളിലേക്ക് ഒരൊറ്റ അടുക്കളയില്‍ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. ഈ സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വൃത്തി സംബന്ധിച്ച പ്രശ്‌നങ്ങളും കണ്ടെത്തി,”എഫ്ഡിഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടു ചെയ്തു.
advertisement
Also Read- തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകൾ; ദ്രാവിഡ മാതൃകയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
എഫ്എസ്എസ്എഐയുടെ ഒഴികെ ബാക്കിയെല്ലാ ലൈസന്‍സും തങ്ങളുടെ സ്ഥാപനത്തിന് ഉണ്ടെന്ന് ഹോട്ടലുടമ അറിയിച്ചു. എഫ്എസ്എസ്എഐയുടെ ലൈന്‍സസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹോട്ടലുടമ പറഞ്ഞു.