'ഈ ദൗത്യത്തിലെ മിഷൻ പൈലറ്റായിരുന്നു ഞാൻ. ക്രൂ ഡ്രാഗണിൽ നാല് സീറ്റുകളുണ്ട്. മിഷൻ കമാൻഡറുമായി ചേർന്ന് പ്രവർത്തിക്കുകയും ക്രൂ ഡ്രാഗണിന്റെ സംവിധാനങ്ങളുമായി സംവദിക്കുകയും ചെയ്യേണ്ടിവന്നു.ഇന്ത്യൻ ഗവേഷകർ വിഭാവനം ചെയ്തതും വികസിപ്പിച്ചതും യാഥാർത്ഥ്യമാക്കിയതുമായ പരീക്ഷണങ്ങൾ നടത്തി. കൂടാതെ അവയുടെ ഫോട്ടോകളും വീഡിയോഗ്രാഫുകളും എടുക്കാനും സാധിച്ചു' ശുഭാൻഷു ശുക്ള പറഞ്ഞു.
'പരിശീലനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ് ഒരു മനുഷ്യ ബഹിരാകാശ ദൗത്യം നടപ്പിലാക്കുന്നതിന്റെ പ്രയോജനം.അവിടെ ആയിരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവ് വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ വർഷം ഞാൻ ശേഖരിച്ച എല്ലാ വിവരങ്ങളും നമ്മുടെ സ്വന്തം ദൗത്യങ്ങളായ ഗഗൻയാനും ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും വളരെയധികം ഉപയോഗപ്രദമാകും.ഭൂമിയിൽ നിന്ന് പഠിക്കുന്നതിനേക്കാൾ വളരെ വെത്യസ്ഥമായ അനുഭവമാണത്. ശരീരം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകും.20 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഗുരുത്വാകർഷണത്തിൽ എങ്ങനെ ജീവിക്കണമെന്നു പോലും ശരീരം മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു'
advertisement