TRENDING:

ക്ഷേത്ര കുളത്തിൽ നിഗൂഢമായ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

Last Updated:

സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ നിർദേശവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ക്ഷേത്രകുളത്തിനുള്ളിൽ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ് സംഭവം. സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കുണ്ട്. കാഞ്ചിപുരത്തെ തിരുപത്തൂരിനടുത്ത് മാനമ്പതിയിലുള്ള ഗംഗൈ അമ്മൻ കോവിലിലാണ് സ്ഫോടനമുണ്ടായത്. അതേസമയം സംഭവത്തിന് പിന്നിൽ ഭീകരബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement

ഗംഗൈ അമ്മൻ കോവിലിന്‍റെ അധീനതയിലുള്ള കുളം ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എന്നാൽ കുറച്ചുദിവസം മുമ്പ് സമീപവാസികൾ ചേർന്ന് കുളം വൃത്തിയാക്കിയിരുന്നു. അതിനിടെയാണ് അജ്ഞതമായ വസ്തു കണ്ടെടുത്തത്. അത് തുറക്കാൻ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. കെ. സൂര്യ എന്നയാളാണ് കൊല്ലപ്പെട്ടത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കാഞ്ചിപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; ഒന്പതാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

അതേസമയം സംസ്ഥാനത്ത് തീവ്രവാദ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ നിർദേശവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലഷ്കർ ഭീകരർ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെയാണ് കാഞ്ചിപുരത്തെ ക്ഷേത്രത്തിൽ പൊട്ടിത്തെറിയുണ്ടായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷേത്ര കുളത്തിൽ നിഗൂഢമായ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്