TRENDING:

10 + 2 ഇല്ല; പരീക്ഷകളിൽ പഠനമികവിനേക്കാൾ അറിവിന് പ്രാധാന്യം; ദേശീയ വിദ്യാഭ്യാസ നയം വരുന്നു

Last Updated:

നിലവിലെ 10 + 2 സമ്പ്രദായം ഇനിയുണ്ടാകില്ല.ആറാം ക്ലാസ് മുതൽ നൈപുണ്യവികസനത്തിനും ഊന്നൽ നൽകും, വിദ്യാർത്ഥികൾക്ക് പ്രായോഗിക ചുമതലകൾ ഉണ്ടാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി:  സുപ്രധാന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നൽകിയതെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. കഴിഞ്ഞ 34 വർഷമായി വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാവദേക്കർ പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തെ (എംഎച്ച്ആർഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തു.
advertisement

കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 ലെ പ്രധാന പരിഷ്കാരങ്ങൾ

നിലവിലെ 10 + 2 സമ്പ്രദായം ഇനിയുണ്ടാകില്ല. പകരം 5+ 3+ 3+ 4 എന്ന സമ്പ്രദായം നിലവിൽ വരും. ഇതനുസരിച്ച് 3-8, 8-11, 11-14, 14-18 എന്നതായിരിക്കും വിദ്യാർത്ഥികളുടെ പ്രായം

ബിരുദ പഠനത്തിലൂടെ ഒന്നിലധികം വിഷയങ്ങളിൽ പ്രാവീണ്യവും സർട്ടിഫിക്കറ്റും| ബിരുദം മൂന്ന് അല്ലെങ്കിൽ നാലു വർഷമായിരിക്കും. ഈ കാലയളവിനുള്ളിൽ ഒന്നിലധികം വിഷയങ്ങളിൽ സർട്ടിഫിക്കേഷൻ നൽകും. ഉദാഹരണമായി തൊഴിൽ, പ്രൊഫഷണൽ മേഖലകൾ ഉൾപ്പെടെയുള്ള ഒരു വിഷയത്തിലോ  ഒരു  വർഷം പൂർത്തിയാക്കിയതിന് ശേഷം ഒരു സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തിനുശേഷം ഒരു ഡിപ്ലോമ, മൂന്നുവർഷത്തിനുശേഷം ബിരുദം എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ നൽകുന്ന തരത്തിലായിരിക്കും മാറ്റം.

advertisement

പ്രാദേശിക ഭാഷകളിലെ ഇ-കോഴ്സുകൾ | പുതിയ പരിഷ്കാര പ്രകാരമുള്ള ഇ-കോഴ്സുകൾ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും പരിമിതപ്പെടുത്തുന്നതിനുപകരം 8 പ്രധാന പ്രാദേശിക ഭാഷകളിലും ഉണ്ടാകും.

ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസം | സ്കൂൾ വിദ്യാഭ്യാസത്തിലെ പ്രധാന പരിഷ്കാരങ്ങളിൽ സാർവത്രിക മാനദണ്ഡങ്ങളുമായി ചേർത്തുള്ള ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസത്തിന്റെ (ഇസിസിഇ) പ്ലേ അധിഷ്ഠിത പാഠ്യപദ്ധതി വികസിപ്പിക്കും.

ശാസ്ത്രീയ അടിത്തറ വികസിപ്പിക്കുക | ചെറുപ്പം മുതലേ വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതായിരിക്കും സ്കൂൾ കരിക്കുലം പരിഷ്കാരങ്ങളുടെ ഒരു ലക്ഷ്യം. 21-ാം നൂറ്റാണ്ടിലെ അഭിരുചികളും ഗണിതശാസ്ത്ര ചിന്തയും സമന്വയിപ്പിക്കുന്നതായിരിക്കും പുതിയ പാഠ്യപദ്ധതി.

advertisement

ഉന്നതവിദ്യാഭ്യാസത്തിന് ഏകീകൃത റെഗുലേറ്ററി സമിതി | നിയമ, മെഡിക്കൽ വിദ്യാഭ്യാസം ഒഴികെ ഉന്നത വിദ്യാഭ്യാസത്തിനായി എൻ‌ഇ‌പി ഏകീകൃത റെഗുലേറ്ററി സമിതി ആവിഷ്ക്കരിക്കും.

പഠനത്തേക്കാൾ അറിവിന് പ്രാധാന്യം | ബോർഡ് പരീക്ഷകളിലൂടെ വിദ്യാർത്ഥികളുടെ പഠനമികവിനേക്കാൾ അറിവ് പരീക്ഷിക്കും

ബോർഡ് പരീക്ഷകളിലെ പരിഷ്കാരങ്ങൾ | റിപ്പോർട്ട് കാർഡിൽ അധ്യാപകരുടെയും സഹ വിദ്യാർത്ഥികളുടെയും വിലയിരുത്തൽ ഉൾപ്പെടുത്തും. വിദ്യാർഥികളുടെ പഠനം വാർഷിക അടിസ്ഥാനത്തിൽ വിലയിരുത്തും.

വിലയിരുത്തലിലെ പരിഷ്കാരങ്ങൾ | 2023 ഓടെ വിലയിരുത്തൽ പരിഷ്കരണത്തിനായി അധ്യാപകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

advertisement

നൈപുണ്യ വികസനം, പ്രായോഗിക ചുമതലകൾ | ആറാം ക്ലാസ് മുതൽ നൈപുണ്യവികസനത്തിനും ഊന്നൽ നൽകും, വിദ്യാർത്ഥികൾക്ക് പ്രായോഗിക ചുമതലകൾ ഉണ്ടാകും.

അടിസ്ഥാന സാക്ഷരതയിലും സംഖ്യാശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ദേശീയ ദൌത്യം. തൊഴിലധിഷ്ഠിതവും അക്കാദമികവും പാഠ്യേതരവും തമ്മിലുള്ള എല്ലാ വേർതിരിവുകളും ഇല്ലാതാക്കി വിദ്യാഭ്യാസം പരിഷ്ക്കരിക്കും.

TRENDING:

സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി[NEWS]

യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]

advertisement

കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]

“മാനവ വിഭവശേഷി വികസന മന്ത്രാലയത്തെ (എംഎച്ച്ആർഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പറയുന്നു.

ഉന്നതവിദ്യാഭ്യാസത്തിൽ ഉൾപ്പെടെ സ്കൂളിൽ ശക്തമായ പ്രാധാന്യം സംസ്‌കൃതത്തിനുണ്ടാകും. സംസ്‌കൃത സർവ്വകലാശാലകളും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (എച്ച്ഇഐ) പ്രവേശനത്തിനായി ഒരു പൊതു പ്രവേശന പരീക്ഷയുണ്ടാകും. ഇതിനായി ഒരു ദേശീയ പരിശോധന ഏജൻസി രൂപീകരിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/
10 + 2 ഇല്ല; പരീക്ഷകളിൽ പഠനമികവിനേക്കാൾ അറിവിന് പ്രാധാന്യം; ദേശീയ വിദ്യാഭ്യാസ നയം വരുന്നു
Open in App
Home
Video
Impact Shorts
Web Stories