Also Read-ഒരു കോടി രൂപ; പെൻഷൻ : പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സിആർപിഎഫിന്റെ സഹായം
ബലാകോട്ട് ആക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും വിദേശകാര്യവക്താവ് കുറ്റപ്പെടുത്തി. ഫെബ്രുവരി 27 നുണ്ടായ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഒന്നും ഒളിച്ച് വച്ചിരുന്നില്ല. ഒരു മിഗ് 21 വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ടു.. എന്നാൽ നമ്മുടെ രണ്ട് എയർക്രാഫ്റ്റുകൾ വെടിവച്ചു വീഴ്ത്തിയെന്ന് വ്യാജപ്രചരണമാണ് പാകിസ്ഥാൻ തുടർച്ചയായി നടത്തിയത്. രണ്ടാമത്തെ എയർക്രാഫ്റ്റ് വെടിവച്ചു വീഴ്ത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ എന്തുകൊണ്ട് അത് പുറത്തു വിടുന്നില്ല..?
advertisement
Also Read-പുതിയ വജ്ര ബിസിനസ്, ആഢംബര അപ്പാർട്മെന്റ്, 9 ലക്ഷത്തിന്റെ കോട്ട്: ലണ്ടനിൽ വിലസി നീരവ് മോദി
ഇന്ത്യയുടെ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർത്തമാൻ ഒരു F-16 വിമാനം വെടിവച്ചു വീഴ്ത്തുന്നതിന് ദൃക്സാക്ഷികളും ഇലക്ട്രോണിക് തെളിവുകളും ഉണ്ടായിരുന്നു. ഇതിന് പുറമെ F-16 ന് മാത്രം വഹിക്കാൻ കഴിയുന്ന അമ്രാം മിസൈലുകളുടെ തകർന്ന ഭാഗങ്ങളും ഇന്ത്യ തെളിവായി അവതരിപ്പിച്ചിരുന്നു. രവീഷ് കുമാർ വ്യക്തമാക്കി.