മയക്കുമരുന്ന് നിർമ്മിക്കാനായി ഇവർ തയ്യാറാക്കിയ ലബോറട്ടറി ഏജൻസി റെയ്ഡ് ചെയ്തരുന്നു. ഇതേ തുടർന്ന് ജനുവരി 20 മുതൽ ഇയാൾ ഒളിവിലായിരുന്നു. സൗത്ത് മുംബൈയിലെ ഡോങ്ക്രിയില്‍ ഇയാള്‍ മയക്കുമരുന്നുകള്‍ നിര്‍മ്മിച്ചിരുന്നതായും തെളിഞ്ഞിരുന്നു. മെഫിഡ്രോണ്‍, മെറ്റാംഫെറ്റാമൈന്‍, എഫിഡ്രൈന്‍ എന്നീ മയക്കുമരുന്നുകളാണ് ഇവിടെ നിര്‍മ്മിച്ചത്.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് കൈകാര്യം ചെയ്യുന്ന മയക്കുമരുന്ന് ശൃംഖലയുമായി ആരിഫ് ഭുജ്‌വാലയും ചിങ്കു പത്താനും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴേയ്ക്കും ആരിഫ് ഒളിവില്‍ പോകുകയായിരുന്നു.
advertisement
കൂടുതൽ അന്വേഷണത്തെത്തുടർന്ന് ബുധനാഴ്ച വൈകുന്നേരം ഡോങ്‌രിയിലെ നൂർ മൻസിൽ കെട്ടിടത്തിലെ ആരിഫ് ഭുജ്‌വാലയുടെ വീട്ടിൽ എൻസിബി സംഘം റെയ്ഡ് നടത്തി. 80-90 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകൾ ഇവർ വിറ്റതായി ആരിഫ് ഭുജ്‌വാലയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമായി.
അവസാന അഞ്ച് വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ആരിഫ് സമ്പാദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആരിഫിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ പേര് പുറത്തുവരുമെന്നും എന്‍സിബി ഉദ്യോഗസ്ഥർ അറിയിച്ചു.