ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12–ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘എറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ അധ്യായങ്ങളാണ് സിവിക്സിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസിലേക്ക് പ്രായം 5 വയസ്; മന്ത്രി വി.ശിവൻകുട്ടി
10–ാം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്–2’ പുസ്തകത്തിലെ ‘ഡെമോക്രസി ആൻഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്മെന്റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങൾ ഒഴിവാക്കി. 11–ാം ക്ലാസിലെ ‘തീംസ് ഓഫ് വേൾഡ് ഹിസ്റ്ററി’ പുസ്തകത്തിലെ ‘സെൻട്രൽ ഇസ്‍ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റവലൂഷൻ’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കിയത്. ഓരോ വർഷവും പാഠ്യപദ്ധതി പരിഷ്കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എൻസിഇആർടി നൽകുന്ന വിശദീകരണം.
advertisement