TRENDING:

'മദ്രസകളെ സഹായിക്കരുതെന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയക്കാർ'; പ്രിയങ്ക് കനൂംഗോ

Last Updated:

ഹിന്ദുക്കളെ ഇസ്ലാം മതത്തെ കുറിച്ച് പഠിപ്പിക്കാൻ എന്തിനാണ് സർക്കാർ പണം ചെലവിടുന്നതെന്നും കനൂങ്കോ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിർദേശത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയക്കാരെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ. മദ്രസകളിൽ മുസ്ലിം​ഗളല്ലാത്ത വിദ്യാർത്ഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസ്ലാം മതത്തെ കുറിച്ച് പഠിപ്പിക്കാൻ എന്തിനാണ് സർക്കാർ പണം ചെലവിടുന്നതെന്നും കനൂങ്കോ.
photo: FB
photo: FB
advertisement

ആയിരക്കണക്കിന് വിദ്യാർത്ഥികളെ കണ്ട് പല അന്വേഷണങ്ങൾ നടത്തിയാണ് കമ്മീഷൻ ഈ തീരുമാനം എടുത്തതെന്നും. മദ്രസയുടെ പേരിൽ പണം ഉണ്ടാക്കലാണ് വഖഫ് ബോർഡുകൾ ചെയ്യുന്നതെന്നും കനൂംഗോ ആരോപിച്ചു. കോടതിയിൽ പോയാൽ ആരുടെ വാദം ജയിക്കുമെന്ന് കാണാമെന്നും മുസ്ലിംലീഗിന്റെ വാദത്തിന് മറുപടിയായി അധ്യക്ഷൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട്.

ALSO READ:'മദ്രസകൾക്കുള്ള ധനസഹായം നിർത്തി മദ്രസാ ബോർഡ് അടച്ചുപൂട്ടണം' ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ

അതേസമയം മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത് മദ്രസകളിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആനും അതിലൂടെ അല്ലാഹു നൽകുന്ന സന്ദേശവും പഠിക്കാൻ കഴിയാതെ വരും എന്നും ​ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ മദ്രസകൾ ഇല്ലാതാക്കി ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്രസർക്കാർ നീക്കം അത്യന്തം അപകടകരമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവർന്നെടുക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്നും കെ.എൻ.എം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
'മദ്രസകളെ സഹായിക്കരുതെന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയക്കാർ'; പ്രിയങ്ക് കനൂംഗോ
Open in App
Home
Video
Impact Shorts
Web Stories