TRENDING:

'ഇത് കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല'; ഗുസ്തിതാരങ്ങളെ കൈയ്യേറ്റം ചെയ്തതിനെതിരെ നീരജ് ചോപ്ര

Last Updated:

താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയ ഗുസ്തിതാരങ്ങളെ നേരിട്ട രീതിയിൽ എതിർപ്പുമായി ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര തലത്തിൽ മത്സരിച്ച കായിക താരങ്ങളെയാണ് പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത്.
advertisement

വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരെ ക്രമസമാധാനം ലംഘനത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെയാണ് നീരജ് ചോപ്ര അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചത്. ‌

Also Read- ബ്രിജ് ഭൂഷൺ സിംഗിനെതിരായ പീഡന പരാതി; പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി

താരങ്ങളെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച നീരജ് ചോപ്ര ഈ കാഴ്ച്ച ഏറെ വേദനിപ്പിക്കുന്നതാണെന്നും കുറച്ചു കൂടി നല്ല രീതിയിൽ ഇതിനെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും കുറിച്ചു.

advertisement

ഡബ്ല്യൂഎഫ്ഐ തലവൻ ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’എന്ന പേരിൽ ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്.

advertisement

Also Read- പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് പ്രതിഷേധമാർച്ചുമായി ഗുസ്തിതാരങ്ങൾ; സാക്ഷി മാലിക് ഉൾപ്പടെ കസ്റ്റഡിയിൽ

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമായി. സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഗുസ്തിതാരങ്ങൾ അവിടേക്ക് മാർച്ച് നടത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇത് കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല'; ഗുസ്തിതാരങ്ങളെ കൈയ്യേറ്റം ചെയ്തതിനെതിരെ നീരജ് ചോപ്ര
Open in App
Home
Video
Impact Shorts
Web Stories