സുരക്ഷാ പരിശോധനയുടെ പേരിൽ അടിവസ്ത്രം അഴുപ്പിച്ച സംഭവം പുറത്ത് കൊണ്ടുവന്നത് ന്യൂസ് 18 നാണ്.
'പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾ' പ്രതികരിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്നതായിരുന്നു കൊല്ലം ചടയമംഗലം മാർത്തോമാ കോളേജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം. സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു നടപടിയെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും സംഭവത്തിൽ അധ്യാപകരുൾപ്പടെ 7 പേരാണ് അറസ്റ്റിലായത്. ന്യൂസ് 18 വാർത്ത ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അതൃപ്തി അറിയിക്കുകയും ചെയ്തു.
advertisement
പാർലമെൻ്റിൽ സംഭവം ചർച്ചയായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേന്ദ്ര അന്വേഷണ സമതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരുത്തൽ നടപടികളുടെ ഭാഗമായി പരീക്ഷ വീണ്ടും നടത്താനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിട്ടത്. സെപ്തംബർ നാലിനാണ് പരീക്ഷ. സംഭവം നടന്ന ചടയമംഗലം മാർത്തോമാ കോളേജിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനികൾക്ക് മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. എല്ലാ പെൺകുട്ടികളും നിർബന്ധിതമായി പരീക്ഷ എഴുതേണ്ടതില്ലെന്നും നഷ്ണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിട്ടുണ്ട്. സർക്കാർ നടപടിയിൽ രക്ഷകർത്താക്കൾ തൃപ്തി അറിയിച്ചു.
വാർത്തയിൽ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവർ സ്വമേധയാ കേസ് എടുത്തിരുന്നു.
ർത്തയിൽ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവർ സ്വമേധയാ കേസ് എടുത്തിരുന്നു.