TRENDING:

PM Modi | നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

28 അടി ഉയരത്തിലും ആറ് അടി വീതിയിലുമാണ് ഗ്രാനൈറ്റില്‍ പ്രതിമ നിര്‍മ്മിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ ജന്മവാര്‍ഷികദിനമായ ജനുവരി 23ന് പ്രതിമ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
advertisement

ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ സ്ഥാപിക്കുന്ന വരെ ഹോളോഗ്രാം പ്രതിമയായിരിക്കും ഉണ്ടാവുക. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമാണ് ഗ്രാനൈറ്റില്‍ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കുന്നത്.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുമെന്നും അന്നേ ദിവസം തന്നെ റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ പ്രതിമയാണ് ഇതേ സ്ഥലത്ത് ആദ്യമുണ്ടായിരുന്നത്. 1968ലാണ് ഈ പ്രതിമ നീക്കം ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read -  ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയായി സിനിമയിൽ അഭിനയിച്ചതിന് NCP എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi | നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories