കോടതി സമുച്ചയം സന്ദർശിക്കുമ്പോൾ ക്ലർക്കോ, കക്ഷികളോ, പൊതുജനങ്ങളോ വെള്ള ഷർട്ടും കറുത്ത പാന്റും ധരിക്കാൻ പാടില്ലെന്ന് ജൂലൈ 15-ന് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.പ്രൊഫഷണൽ ഐഡന്റിറ്റിയുടെയും അന്തസ്സിന്റെയും അടയാളമായി അഭിഭാഷകർക്ക് മാത്രമായി വെള്ള ഷർട്ടും കറുത്ത പാന്റും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും നോട്ടീസിൽ പറയുന്നു. തട്ടിപ്പ് തടയുന്നതിനായി അഭിഭാഷകരുടെ ക്ലാർക്കുമാർക്ക് അംഗീകൃത തിരിച്ചറിയൽ (ഐഡി) കാർഡുകൾ നേരത്തെ ബാർ അസോസിയേഷൻ നിർബന്ധമാക്കിയിരുന്നു.
ബാറിലെ അംഗങ്ങൾ വഴിയും പൊതുജനങ്ങളിൽ നിന്നും കക്ഷികളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകരായോ അവരുടെ ക്ളർക്കുമാരായോ ചിലർ സ്വയം പരിചയപ്പെടുത്തി കോടതിയിലെത്തുന്ന കകഷികളെ തട്ടിപ്പിനിരയാക്കുന്നുണ്ടെന്ന കാര്യം ആർസിബിഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
advertisement