TRENDING:

പുതിയ വജ്ര ബിസിനസ്, ആഢംബര അപ്പാർട്മെന്റ്, 9 ലക്ഷത്തിന്റെ കോട്ട്: ലണ്ടനിൽ വിലസി നീരവ് മോദി

Last Updated:

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ലണ്ടനിലേക്ക് കടന്നു കളഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ വിവാദ വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ നയിക്കുന്നത് ആഢംബര ജീവിതം. യുകെ മാധ്യമമായ ടെലിഗ്രാഫാണ് നീരവ് മോദിയുടെ ലണ്ടൻ വാസം സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. ബ്രിട്ടനിൽ അഭയം തേടിയോയെന്നടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്ന മറുപടിയാണ് നീരവിൽ നിന്നുണ്ടായത്.
advertisement

Also Read-മല്യയെയും നീരവ് മോദിയെയും രാജ്യംവിടാൻ സഹായിച്ചത് സിബിഐ ഉദ്യോഗസ്ഥനെന്ന് രാഹുൽ ഗാന്ധി

ഇവരുടെ റിപ്പോർട്ട് അനുസരിച്ച് ലണ്ടനിൽ പുതിയ വജ്രബിസിനസ് ആരംഭിച്ചിരിക്കുകയാണ് മോദി. എട്ട് മില്ല്യൺ പൗണ്ടിന്റെ (75 കോടിയോളം രൂപ) ആഢംബര ഫ്ലാറ്റിലാണ് ഇവിടെ കഴിയുന്നത്. ലണ്ടനിൽ തെരുവുകളിലൂടെ നടന്നു പോകുന്ന നീരവിന്റെ വീഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ ഇയാൾ ധരിച്ചിരിക്കുന്ന ജാക്കറ്റിന് മാത്രം ഏകദേശം ഒൻപത് ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

advertisement

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ലണ്ടനിലേക്ക് കടന്നു കളഞ്ഞത്. മുംബൈ അലിഗഡിലുള്ള ഇയാളുടെ ആഢംബര ബംഗ്ലാവ് കഴിഞ്ഞ ദിവസം റവന്യു അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കയ്യേറ്റഭൂമിയിലാണ് നിർമ്മാണം എന്ന് കണ്ടതിനെ തുടർന്നായിരുന്നു നടപടി.ഇയാൾക്ക് കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടപടികള്‍ ഉണ്ടായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പുതിയ വജ്ര ബിസിനസ്, ആഢംബര അപ്പാർട്മെന്റ്, 9 ലക്ഷത്തിന്റെ കോട്ട്: ലണ്ടനിൽ വിലസി നീരവ് മോദി