മല്യയെയും നീരവ് മോദിയെയും രാജ്യംവിടാൻ സഹായിച്ചത് സിബിഐ ഉദ്യോഗസ്ഥനെന്ന് രാഹുൽ ഗാന്ധി
Last Updated:
ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയ്ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന എ കെ ശര്‍മ്മയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന ശര്‍മ്മ മോദിക്ക് വേണ്ടപ്പെട്ട ആളായിരുന്നു. ഇതേ എ കെ ശര്‍മ്മയാണ് സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും രാജ്യം വിടാന്‍ സഹായിച്ചത്. അതോടെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് സി.ബി.ഐ രംഗത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 15, 2018 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മല്യയെയും നീരവ് മോദിയെയും രാജ്യംവിടാൻ സഹായിച്ചത് സിബിഐ ഉദ്യോഗസ്ഥനെന്ന് രാഹുൽ ഗാന്ധി










