70 ശതമാനം പൊള്ളലാണ് കുഞ്ഞിന്‍റെ മരണത്തിന് പ്രധാനകാരണമെന്ന് ജെകെലോൺ ആശുപത്രി സൂപ്രണ്ട് ഡോ. അശോക് ഗുപ്ത പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ ലോൺ ആശുപത്രിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ഗീതാനന്ദ് ചിൽഡ്രൻസ് ആശുപത്രിയിലെ അനാസ്ഥ.
ഡിസംബർ മാസത്തിൽ 91 നവജാത ശിശുക്കളാണ് ജെ.കെ ലോൺ ആശുപത്രിയിൽ മരിച്ചത്. ജെ.കെ ലോൺ ആശുപത്രി സൂപ്രണ്ടിന്‍റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞവർഷം ആകെ 940 ശിശുക്കൾ മരിച്ചു. ആശുപത്രിയിലെ ജീവൻരക്ഷാ ഉപകരണങ്ങൾ നന്നാക്കാറില്ല. ജനലുകളും വാതിലുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. രോഗബാധിതരായ കുട്ടികളെ തുറസായ സ്ഥലത്താണ് കിടത്തി ചികിത്സിക്കുന്നത്.
advertisement
പൊള്ളലേറ്റ കുട്ടിയെ ജെ.കെ ലോണിലേക്ക് മാറ്റുന്നതിനെ കുടുംബം എതിർത്തിരുന്നു. ഗീതാനന്ദിൽ ചികിത്സ തുടരണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. എന്നിട്ടും, കുട്ടിയെ സിഎംഎച്ച്‌ഒ വഴി ജെ.കെ ലോണിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന്, രാവിലെ 10.30നാണ് കുട്ടി മരിച്ചത്. ആശുപത്രികളുടെ അനാസ്ഥയിൽ രാജസ്ഥാൻ സർക്കാരിനും മുഖ്യമന്ത്രി അശോക് ഗലോട്ടിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്.