TRENDING:

News 18 Mega Opinion Poll: ജാര്‍ഖണ്ഡ് എന്‍ഡിഎ തൂത്തുവാരും; ഇന്‍ഡി മുന്നണിക്ക് സാധ്യത 2 സീറ്റിലെന്ന് സര്‍വേ

Last Updated:

എന്‍ഡിഎയ്ക്ക് 58 ശതമാനം വോട്ട് ലഭിക്കുമെന്നും ഇന്‍ഡി സഖ്യത്തിന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ 14 ല്‍ 12 സീറ്റും എന്‍ഡിഎ നേടുമെന്ന് ന്യൂസ് 18 മെഗാ ഒപ്പീനിയന്‍ പോള്‍ ഫലം. ഇന്‍ഡി സഖ്യത്തിന് രണ്ട് സീറ്റ് മാത്രം ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ ഭരണത്തിലിരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഇന്‍ഡി സഖ്യത്തിലുണ്ട്. എന്‍ഡിഎയ്ക്ക് 58 ശതമാനം വോട്ട് ലഭിക്കുമെന്നും ഇന്‍ഡി സഖ്യത്തിന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.
advertisement

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചത് സംസ്ഥാന രാഷ്ട്രീയത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. പട്ടികവര്‍ഗ ജനസംഖ്യ വളരെ കൂടുതലുള്ള സംസ്ഥാനം കൂടിയാണ് ജാര്‍ഖണ്ഡ്. അഞ്ച് സീറ്റ് പട്ടിക വര്‍ഗ്ഗ വിഭാഗത്തിനും ഒരു സീറ്റ് പട്ടിക ജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്.

സുദേഷ് മഹ്‌തോയുടെ നേതൃത്വത്തിലുള്ള ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അഥവാ എജെഎസ്‌യു സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ്. നിലവില്‍ എന്‍ഡിഎയുമായി സഖ്യത്തിലാണ് ഈ പാര്‍ട്ടി.

advertisement

മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ ചമ്പത് സോറന്‍ അധികാരത്തിലെത്തിയിരുന്നു. ഫെബ്രുവരിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ജാര്‍ഖണ്ഡിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, അന്നപൂര്‍ണ്ണ ദേവി, മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന ഗീത കോഡ, എന്നിവരെയാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അണിനിരത്തുക.

താല മരണ്ടി, സുനില്‍ സോറന്‍, നിഷികാന്ത് ദുബൈ, സഞ്ജയ് സേത്ത്, വിദ്യുത് ബാരന്‍ മഹതോ, സമീര്‍ ഒറിയോണ്‍, വിഷ്ണു ദയാല്‍ റാം, മനീഷ് ജയ്‌സ്വാള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

advertisement

ബിജെപിയുടെ മുന്‍ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ താല മരണ്ടിയെ ഇത്തവണ രാജ്മഹലിലാണ് ബിജെപി അണിനിരത്തുക. ജെഎംഎം നേതാവ് വിജയ് ഹന്‍സ്ദകിന്റെ മണ്ഡലമാണിത്.

അര്‍ജുന്‍ മുണ്ടയെ ഇത്തവണ ഖുന്തി മണ്ഡലത്തിലാണ് ബിജെപി മത്സരത്തിനിറക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തലനാരിഴയ്ക്ക് വിജയിച്ച മണ്ഡലം കൂടിയാണിത്. കോണ്‍ഗ്രസിന്റെ കാളിചരണ്‍ മുണ്ടയെയാണ് അദ്ദേഹം അന്ന് പരാജയപ്പെടുത്തിയത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-എജെഎസ് യു മുന്നണി 12 സീറ്റ് നേടി വിജയക്കൊടി നാട്ടുകയായിരുന്നു. ജെഎംഎമ്മിനും കോണ്‍ഗ്രസിനും ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്.

advertisement

ബിജെപിയും എജെഎസ്യുവും സഖ്യം ചേര്‍ന്ന് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. ബിജെപി 11 ഇടത്ത് വിജയിച്ചപ്പോള്‍ എജെഎസ്‌യു ഒരു സീറ്റ് നേടുകയും ചെയ്തു.

ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹ ഹസാരിബാഗ് മണ്ഡലത്തില്‍ വിജയിക്കുകയും 4,78,209 വോട്ടുകള്‍ നേടുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോപാല്‍ പ്രസാദ് സാഹുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് നേടിയ ബിജെപി 12 സീറ്റാണ് ജാര്‍ഖണ്ഡില്‍ നേടിയത്. അന്ന് ജെഎംഎം രണ്ട് സീറ്റിലൊതുങ്ങുകയും കോണ്‍ഗ്രസ് വെറും കൈയ്യോടെ മടങ്ങുകയുമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
News 18 Mega Opinion Poll: ജാര്‍ഖണ്ഡ് എന്‍ഡിഎ തൂത്തുവാരും; ഇന്‍ഡി മുന്നണിക്ക് സാധ്യത 2 സീറ്റിലെന്ന് സര്‍വേ
Open in App
Home
Video
Impact Shorts
Web Stories