ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ മുന്നോട്ട് വന്ന ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ അഞ്ച് ലോക്‌സഭാ സീറ്റാണ് ഉത്തരാഖണ്ഡിനുള്ളത്. അതില്‍ ഒരു സീറ്റ് പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. സിറ്റിംഗ് എംപിമാരായ അജയ് ഭട്ട്, മാല രാജ്യ ലക്ഷ്മി ഷാ, അജയ് തംത എന്നിവരുടെ പേരുകള്‍ ബിജെപി മുന്നോട്ട് വെച്ചുകഴിഞ്ഞു.
2014 മുതല്‍ സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് എംപിമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവരുമാണ്. മഹാറാണി രാജ്യ ലക്ഷ്മി ഷാ രണ്ട് തവണയാണ് തെഹ്രി ഗര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അല്‍മോറയില്‍ രണ്ട് തവണ വിജയക്കൊടി പാറിച്ചയാളാണ് അജയ് തംത. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൈനിറ്റാളില്‍ നിന്ന് വിജയിച്ചെത്തിയ എംപിയാണ് അജയ് ഭട്ട്.
advertisement
മുന്‍ മുഖ്യമന്ത്രി തിവ്രേന്ദ്രസിംഗ് റാവത്ത്, മുന്‍ രാജ്യസഭാ എംപി അനില്‍ ബലൂനി എന്നിവരെക്കൂടി ഇത്തവണ പാര്‍ട്ടി അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019ലെ ഉത്തരാഖണ്ഡ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം
2019ല്‍ സംസ്ഥാനത്തെ 78 ലക്ഷം വരുന്ന വോട്ടര്‍മാരില്‍ 1,26,210 പേര്‍ കന്നി വോട്ടര്‍മാരായിരുന്നു. അന്ന് നൈനിറ്റാള്‍-ഉദ്ദംസിംഗ് നഗര്‍ സീറ്റില്‍ ബിജെപി വിജയക്കൊടി നാട്ടുകയും ചെയ്തു. 3,39,096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തില്‍ ബിജെപി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് ഭട്ട് 7,72,195 വോട്ട് നേടി വിജയമുറപ്പിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സര്‍വേ ഫലമാണ് ന്യൂസ് 18 പുറത്തുവിട്ടിരിക്കുന്നത്. 95% ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണ് ഇത്. 1,18,616-ലധികം പേരില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് ഫലം തയാറാക്കിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സൂചികകളെ കുറിച്ചും വോട്ടര്‍മാരുടെ നിലപാടുകളെ കുറിച്ചും പരിഗണനകളെകുറിച്ചും വെളിച്ചം വീശുന്നതാണ് സര്‍വേ. സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ മുന്നണിക്കും കിട്ടുന്ന വോട്ട്, സീറ്റ് വിഹിതങ്ങളെകുറിച്ച് വ്യക്തമായ വിവരമാകും പ്രേക്ഷകരിലേക്ക് എത്തുക.