ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കാതെ ന്യൂസ് 18 ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസിയിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്കായി എല്ലാ ഇന്ത്യക്കാർക്കും ഒരു പൊതു നിയമത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, 67% സ്ത്രീകൾ – 5,403 – അതേ എന്നും 2,039 (25%) പേർ ഇല്ല എന്നും ഉത്തരം നൽകി. 7% (593 പേർ) അറിയില്ല, അല്ലെങ്കിൽ പറയാൻ കഴിയില്ല എന്നും വ്യക്തമാക്കി.
advertisement
ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ 68 ശതമാനം (2,076) പേർ പൊതു നിയമത്തെ പിന്തുണച്ചപ്പോൾ 27 ശതമാനം (820 പേർ) ഇല്ല എന്ന് വ്യക്തമാക്കി. 5% (137) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്ന് അഭിപ്രായം രേഖപ്പെടുത്തി.
പ്രായാടിസ്ഥാനത്തിലുള്ള പ്രതികരണത്തിൽ 18-44 പ്രായത്തിലുള്ളവരിൽ 4,366 (69 ശതമാനം) പേർ പൊതു നിയമത്തെ പിന്തുണച്ചപ്പോൾ, 24 ശതമാനം (1,524) പേർ ‘ഇല്ല’ എന്ന് അഭിപ്രായപ്പെട്ടു. 6 ശതമാനം ( 405 പേർ) അറിയില്ല, പറയാൻ കഴിയില്ല എന്ന അഭിപ്രായക്കാരായിരുന്നു. 44 വയസ്സിന് മുകളിലുള്ളവരിൽ 60 ശതമാനം (1,037) പിന്തുണയ്ക്കുന്നതായും 515 പേർ (30%) ഇല്ലെന്നും 11 ശതമാനം (188) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു.
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 19 ശതമാനം പേർ 18-24 പ്രായക്കാരും 33 ശതമാനം പേർ 25-34 പ്രായ വിഭാഗത്തിലും 27 ശതമാനം 35-44 പ്രായ വിഭാഗത്തിലും 14 ശതമാനം പേർ 45-54 പ്രായ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. 5 ശതമാനം ആളുകൾ 55-64 പ്രായക്കാരും 2 ശതമാനം പേർ 65 വയസ്സിനു മുകളിലുള്ളവരുമാണ്.
പങ്കെടുത്തവരിൽ 70 ശതമാനവും വിവാഹിരായിരുന്നു. 24 ശതമാനം അവിവാഹിതരും 3 ശതമാനം വിധവകളും 3 ശതമാനം വിവാഹമോചനം നേടിയവരുമാണ് എല്ലാവരും. സർവേയിൽ പങ്കെടുത്തവരിൽ 73% സുന്നികളും 13% ഷിയകളും 14% മറ്റ് വിഭാഗങ്ങളിലുള്ളവരുമാണ്.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ, സർവേയിൽ പങ്കെടുത്ത 11 ശതമാനം സ്ത്രീകൾ ബിരുദാനന്തര ബിരുദധാരികളും 27 ശതമാനം പേർ ബിരുദധാരികളുമാണ്. 21 ശതമാനം സ്ത്രീകൾ പ്ലസ്ടു വരെ പഠിച്ചവരും പതിനാല് ശതമാനം പേർ പത്താംക്ലാസ് വിദ്യാഭ്യാസം നേടിയവരുമാണ്. 13 ശതമാനം പേർ 5-10 മാത്രം വിദ്യാഭ്യാസമുള്ളവരാണ്. അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള 4 ശതമാനം സ്ത്രീകളും 4 ശതമാനം പേർ നിരക്ഷരരും 4 ശതമാനം പേർക്ക് അടിസ്ഥാന സാക്ഷരതയും ഉണ്ടായിരുന്നു.
