TRENDING:

ജിമ്മുകളുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതായി പരാതി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Last Updated:

ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു ജിമ്മിന്റെ മറവിൽ സംഘടിത റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും യുവതികളെ ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കുന്നുവെന്നുമുള്ള പരാതിയിന്മേലാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും ദുരുപയോഗം ചെയ്ത് യുവതികളെ ചൂഷണം ചെയ്യാനും മതം മാറ്റാനും ശ്രമം നടക്കുന്നുവെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു ജിമ്മിന്റെ മറവിൽ സംഘടിത റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും യുവതികളെ ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കുന്നുവെന്നുമുള്ള പരാതിയിന്മേൽ കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നടപടിയെടുത്തത്.
എ ഐ നിർമിത പ്രതീകാത്മക ചത്രം
എ ഐ നിർമിത പ്രതീകാത്മക ചത്രം
advertisement

അൻപതിലധികം സ്ത്രീകൾ ഇത്തരത്തിൽ ലക്ഷ്യമിടപ്പെട്ടതായും ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ റാക്കറ്റിൽ നേരിട്ട് പങ്കുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം അധികാര ദുർവിനിയോഗം, ക്രമസമാധാന തകർച്ച, പൊതുവിശ്വാസത്തിന്റെ ലംഘനം, മനുഷ്യാവകാശ ലംഘനം എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നതായി കമ്മീഷൻ നിരീക്ഷിച്ചു.

ഇതും വായിക്കുക: ഉത്തർപ്രദേശിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ മതപരിവർത്തനം ചെയ്യിക്കുന്ന റാക്കറ്റിലെ ഏഴ് പേർ പിടിയിൽ

ജിമ്മുകളുടെയും ഫിറ്റ്‌നസ് സെന്ററുകളുടെയും പ്രവർത്തനം, രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ചീഫ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. ജിമ്മുകൾക്കായി ദേശീയതലത്തിൽ എന്തെങ്കിലും നയങ്ങളോ മാനദണ്ഡങ്ങളോ ഉണ്ടോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

advertisement

മിർസാപൂരിലെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അവിടുത്തെ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും കമ്മീഷൻ നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ബന്ധപ്പെട്ട അധികാരികളോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജിമ്മുകളുടെ മറവിൽ ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നത് തടയാൻ രാജ്യവ്യാപകമായ നിയന്ത്രണങ്ങൾ വേണമെന്നും ഇരകൾക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജിമ്മുകളുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതായി പരാതി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Advertisement
Open in App
Home
Video
Impact Shorts
Web Stories