ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലുമുൾപ്പടെ ആകെ 21 സ്ഥലങ്ങളിലാണ് വ്യാപകമായി തിരച്ചിൽ നടത്തിയത്.
ഈ വർഷം ജൂണിൽ തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടു ജില്ലയിലെ കയാർ പോലീസിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചന കേസാണ് എൻഐഎ ഏറ്റെടുത്തത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തു.
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന അഖ്ലത്തൂർ മുഹമ്മദ് അഖ്ൽക് മുജാഹിദ് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കേസ് ആരംഭിച്ചത്. നിരോധിത ഭീകര സംഘടനകളുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്തുന്നതിന് ആളുകളെയും മറ്റ് സാമഗ്രികളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചന.
advertisement
പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു എന്ന് എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. പാകിസ്ഥാനിലെയും സിറിയയിലെയും ഒന്നിലധികം സ്ഥാപനങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.