മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു,എം.എച്ച് തുഫൈൽ എന്നിവരെക്കുറിച്ച് വിവരം നൽകിയാൽ അഞ്ചുലക്ഷം രൂപവീതവും എം.ആർ.ഉമർ ഫാറൂഖ്,സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകിയാല്‍ രണ്ടു ലക്ഷം രൂപവീതവുമാണ് പ്രതിഫലം പ്രഖ്യാപിച്ചത്.
കുറ്റകൃത്യം ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോയെന്നും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബെംഗളൂരുവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.
Also Read-സുള്ള്യയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകത്തിൽ കേരളത്തിൽനിന്ന് ഒരാൾ അറസ്റ്റിൽ
ജൂലൈ 28നാണ് രാത്രിയിലാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപതാകം. സംഭവത്തിൽ ഹവേരി ജില്ലയിലെ സവനൂർ സ്വദേശി സക്കീർ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരെ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജൂലൈ 29ന് കേസ് എൻഐഎയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.