കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ, കോയമ്പത്തൂർ, നാഗപ്പട്ടിണം, തിരുനെൽവേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ് നടക്കുന്നത്.
Also Read- ബിബിസി ന്യൂഡൽഹി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന; അന്വേഷണം വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച്
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ജില്ലയിലെ കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ ഭീകരവിരുദ്ധ സ്ക്വാഡ‍് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
മുബീന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ചവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ കണ്ടെടുത്തിരുന്നു.
2022 ഫെബ്രുവരിയിൽ ഈറോഡിലെ സത്യമംഗലം കാടുകളിൽ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും എൻഐഎ പറയുന്നു.