തമിഴ്‌നാട് പൊലീസുമായി ചേർന്ന് വിവിധ ജില്ലകളിൽ ഒരേസമയമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്. മധുരയിൽ എസ്.ഡി.പി.ഐ നേതാവ് അബ്ബാസിന്റെയും പ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് നടന്നു. തേനിയിൽ കമ്പം മെട്ടു കോളനിയിലെ വിവിധ വീടുകളിലും റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി സാദിഖിന്റെ വീട്ടിൽ നിന്ന് വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
advertisement
മധുരൈ തൊപ്പക്കുളത്ത് അഡ്വക്കേറ്റ് മുഹമ്മദ് യൂസഫിന്റെ വീട്ടിൽ റെയ്ഡ് നടന്നു. പിഎഫ്ഐയുമായി സാമ്പത്തിക ഇടപാട് നടത്തിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധയിടങ്ങളിലായി ചില പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിരാവിലെയാണ് റെയ്ഡ് ആരംഭിച്ചത്, കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പി എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പരിശോധന നടത്തിയ എൻ ഐ എ സംഘം രേഖകളും ആർട്ടിക്കിളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. അഞ്ചുമാസങ്ങൾക്ക് ശേഷമാണ് വീണ്ടും കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്.