സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേർ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.
Also Read-കോയമ്പത്തൂർ കാർ സ്ഫോടനം: ജമേഷ മുബിന്റെ ബന്ധു അറസ്റ്റിൽ
ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. ജമേഷ മുബിന്റെ മൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു.
advertisement
Also Read-കോയമ്പത്തൂർ സ്ഫോടനക്കേസ്; കാറ് 10 തവണ കൈമറിഞ്ഞെത്തി; പ്രതികള്‍ക്കെതിരെ UAPA ചുമത്തി
അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.