മെയ് നാല് ആയപ്പോഴേക്കും പ്രഥമേഷിന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ബന്ധുക്കള്‍ അടുത്തുള്ള മുനിസിപ്പില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ പ്രഥമേഷിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വീണ്ടും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും വീട്ടിലെത്തിയ പ്രഥമേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസവും ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഥമേഷിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു. പിന്നീട് ആശുപത്രി അധികൃതര്‍ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 273 ( ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വിൽപ്പന) എന്നിവ പ്രകാരം പോലീസ കേസെടുത്തു.
advertisement
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഥമേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹം മരണത്തിന് കീഴടങ്ങി. പ്രഥമേഷ് ഷവര്‍മ്മ വാങ്ങിയെന്ന് കരുതുന്ന കട പോലീസ് പരിശോധിക്കുകയും കട നടത്തിപ്പുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആനന്ദ് കാംബ്ലേ, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐപിസി 304 (മനപൂർവമല്ലാത്ത നരഹത്യ) പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.