TRENDING:

'പ്രതികളെ തൂക്കിലേറ്റുന്നതുവരെ പോരാടും'; വധശിക്ഷ മാറ്റിയതിനെതിരെ നിർഭയയുടെ അമ്മ

Last Updated:

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് കുറ്റവാളികളുടെ അഭിഭാഷകർ കോടതിയിൽ വെച്ച് വെല്ലുവിളിച്ചതായും ആശാ ദേവി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് നിർഭയയുടെ അമ്മ ആശാ ദേവി. പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നത് ഡൽഹി കോടതി മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
advertisement

പ്രതീക്ഷ തകർന്നു. എന്നാലും പ്രതികൾക്ക് വധ ശിക്ഷ ലഭിക്കുന്നതു വരെ പോരാട്ടം തുടരും- ആശാ ദേവി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും നിയമ സംവിധാനങ്ങൾ തങ്ങളെ നിരാശരാക്കിയെന്നും അവർ വ്യക്തമാക്കി.

also read:നിർഭയ പ്രതികളെ നാളെ തൂക്കിലേറ്റില്ല; മരണവാറണ്ടിന് സ്റ്റേ

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് കുറ്റവാളികളുടെ അഭിഭാഷകർ കോടതിയിൽ വെച്ച് വെല്ലുവിളിച്ചതായും ആശാ ദേവി പറഞ്ഞു.

ഫെബ്രുവരി ഒന്നിന് ആറു മണിക്ക് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് ഡൽഹി പാട്യാല ഹൗസ് കോടതിയുടെ ഉത്തരവുണ്ടായത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വധശിക്ഷ നീട്ടിവയ്ക്കുന്നതായി ജഡ്ജി ധർമേന്ദർ റാണ ഉത്തരവിട്ടു.

advertisement

വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ അക്ഷയ് കുമാർ, വിനയ് കുമാർ എന്നിവരാണ് ഹർജി നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പ്രതികളെ തൂക്കിലേറ്റുന്നതുവരെ പോരാടും'; വധശിക്ഷ മാറ്റിയതിനെതിരെ നിർഭയയുടെ അമ്മ
Open in App
Home
Video
Impact Shorts
Web Stories