TRENDING:

Nirmala Sitharaman | തുടർച്ചയായി ആറു തവണ കേന്ദ്ര ബജറ്റ് അവതരണം; നിർമലാ സീതാരാമന്‌ പുതിയ റെക്കോർഡ്

Last Updated:

ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി 1959-1964 കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉൾപ്പെടെ തുടർച്ചയായ ആറാം ബജറ്റ് അവതരണം നടത്തി മറ്റൊരു റെക്കോർഡ് കൈവരിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman). മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഈ നേട്ടം ഇതിനു മുൻപ് കൈവരിച്ചത്.
ധനമന്ത്രി നിർമലാ സീതാരാമൻ
ധനമന്ത്രി നിർമലാ സീതാരാമൻ
advertisement

ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമലാ സീതാരാമൻ തൻ്റെ മുൻഗാമികളായ മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡുകൾ മറികടക്കും. ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി 1959-1964 കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു.

2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുൺ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുക്കുകയും 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

advertisement

2017-ലാണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയൽ കാലത്തെ പാരമ്പര്യത്തിൽ നിന്ന് മാസത്തിലെ ഒന്നാം തിയതിയിലേക്ക് ജെയ്റ്റ്‌ലി ചുവടുമാറ്റിയത്.

ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിൻ്റെ അധിക ചുമതല വഹിച്ചിരുന്ന പീയുഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1 ന് അവതരിപ്പിച്ചു. ശമ്പളമുള്ള നികുതിദായകർക്കുള്ള സ്റ്റാൻഡേർഡ് കിഴിവ് 10,000 മുതൽ 50,000 രൂപ വരെ ഗോയൽ ഉയർത്തിയിരുന്നു. കൂടാതെ, വാർഷിക നികുതി വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്ത നികുതിദായകർക്കുള്ള നികുതി ഇളവ് 2,500 രൂപയിൽ നിന്ന് 12,500 രൂപയായി ഉയർത്തി.

advertisement

2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, രണ്ടാം മോദി സർക്കാരിൽ, നിർമലാ സീതാരാമന് ധനകാര്യ വകുപ്പിൻ്റെ ചുമതല നൽകി. 1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി അവർ.

ആ വർഷം, സീതാരാമൻ പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം പ്രസംഗവും മറ്റ് രേഖകളും വഹിക്കാൻ ദേശീയ ചിഹ്നത്തോടുകൂടിയ 'ബാഹി-ഖാത' തിരഞ്ഞെടുത്തു.

നിർമലാ സീതാരാമൻ്റെ കീഴിൽ ദരിദ്രർക്കായി പ്രഖ്യാപിച്ച നിരവധി പോളിസി നടപടികളിലൂടെ ഇന്ത്യ കോവിഡ് മഹാമാരിയെ അതിജീവിച്ചു. രാജ്യം അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ഖ്യാതി തുടരുകയും, ലോക സമ്പദ്‌വ്യവസ്ഥയിൽ മികച്ച സ്ഥാനം തുടരുകയും ചെയ്തു.

advertisement

2027-28 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും 2047 ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും ആകാനുള്ള കുതിപ്പിലാണ് ഇന്ത്യ.

ഒരു ധനമന്ത്രിക്ക് അവതരിപ്പിക്കാവുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തവണയായി 10 ബജറ്റുകൾ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി അവതരിപ്പിച്ചു. അവയിൽ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറെണ്ണം അദ്ദേഹം തുടർച്ചയായി അവതരിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആദ്യത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയാണ്.

Summary: Nirmala Sitharaman sets a new record presenting Union Budget for six times in a row

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Nirmala Sitharaman | തുടർച്ചയായി ആറു തവണ കേന്ദ്ര ബജറ്റ് അവതരണം; നിർമലാ സീതാരാമന്‌ പുതിയ റെക്കോർഡ്
Open in App
Home
Video
Impact Shorts
Web Stories