റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വീഡിയോ പങ്കുവച്ചത്. അമ്മയുടെ അഭിമാനം: പ്രചോദനാത്മകവും ഹൃദയസ്പർശിയായതുമായ ഒരു നിമിഷത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതിയായ നിതയെ അയച്ചുപഠിപ്പിക്കാൻ കഴിയാതിരുന്ന അതേ ഹാർവാർഡിൽ ഇന്ന് അവരുടെ പ്ലാറ്റ്‌ഫോമിൽ മുഖ്യപ്രഭാഷണത്തിന് തന്നെ ക്ഷണിച്ചതിൽ തന്റെ അമ്മയ്ക്ക് അഭിമാനം തോന്നിയതെങ്ങനെയെന്ന് നിത അംബാനി വിവരിക്കുന്നു.
പോസ്റ്റിൽ നിത സദസ്സിനോട് സംസാരിക്കുന്നതിന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ഞാൻ തുടങ്ങുന്നതിനുമുമ്പ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഇന്ന് രാവിലെ, 90 വയസ്സുള്ള എന്റെ അമ്മ വളരെ വികാരാധീനയായി. അവർ എന്റെ രണ്ട് മരുമക്കളായ ശോക്ലയെയും രാധികയെയും വിളിച്ച് പറഞ്ഞു, ‘നിത ചെറുപ്പമായിരുന്നപ്പോൾ, അവളെ ഹാർവാഡിലേക്ക് അയയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ന്, അവർ അവളെ ഹാർവാഡിൽ സംസാരിക്കാൻ വിളിച്ചിരിക്കുന്നു’.”
"ഇന്ന് എന്റെ അമ്മയെ ഇത്രയധികം സന്തോഷിപ്പിച്ചതിന് വളരെ നന്ദി," അവർ സദസ്സിനോട് പറഞ്ഞു.
ഫെബ്രുവരി 15, 16 തീയതികളിൽ നടന്ന ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നിത മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ബിസിനസ്സ്, പോളിസി, സംസ്കാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സമ്മേളനം.
ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ശ്രമത്തെക്കുറിച്ചും ചരിത്രത്തിലെ ഏറ്റവും ഹരിതവും സുസ്ഥിരവുമായ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷ പദ്ധതികളെക്കുറിച്ചും നിത തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.