അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നടന്ന ഇന്ത്യൻ ബിസിനസിനെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ നിത അംബാനിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചു. 2036-ൽ ഇന്ത്യ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അവിടെ സംസാരിച്ച നിത അംബാനി പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ ഇന്ത്യൻ പ്രതിനിധിയായ നിത അംബാനി, ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് നടത്തുന്നതിന് നിരവധി ശ്രമങ്ങൾ നടത്തിവരികയാണ്.
advertisement
ആരോഗ്യ വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ അനന്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയം, വിശ്വാസം എന്നിവയെക്കുറിച്ച് നിത അംബാനി സംസാരിച്ചു. "ജീവിതത്തിലുടനീളം അനന്ത് വെല്ലുവിളികൾക്കെതിരെ പോരാടിയിട്ടുണ്ട്, ആഴത്തിലുള്ള ആത്മീയതയും ശക്തിയുമാണ് അനന്തിനെ നയിച്ചത്'- നിത അംബാനി പറഞ്ഞു.
രാധിക മെർച്ചന്റിൽ അനന്ത് സ്നേഹം കണ്ടെത്തിയതിലുള്ള സന്തോഷം നിത പ്രകടിപ്പിച്ചു, അവരുടെ ബന്ധത്തെ "മാജിക്കൽ" എന്നാണ് നിത അംബാനി വിശേഷിപ്പിച്ചത്.