TRENDING:

മണിപ്പുരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു‌ പിൻവലിച്ചു; ഇനി പ്രതിപക്ഷത്ത്

Last Updated:

മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ജെഡിയു പുറത്തുപോയെങ്കിലും, ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൽ പാർട്ടി ഇപ്പോഴും പങ്കാളിയായി തുടരുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇംഫാൽ: മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ താങ്ങിനിർത്തുന്ന പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. ‌
News18
News18
advertisement

മാസങ്ങൾക്കുമുൻപ് മേഘാലയയിലെ കോൺറാഡ് സാങ്മ സർക്കാരിന്റെ എൻപിപി പാർട്ടി മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേൻ സിങ് സർക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാൻ ജെഡിയുവിനായെങ്കിലും അഞ്ചുപേർ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.

"മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ജനതാദൾ (യുണൈറ്റഡ്) മണിപ്പൂർ യൂണിറ്റ് പിന്തുണയ്ക്കുന്നില്ലെന്നും ഞങ്ങളുടെ ഏക എംഎൽഎയായ മുഹമ്മദ് അബ്ദുൾ നാസിറിനെ സഭയിൽ പ്രതിപക്ഷ എംഎൽഎയായി കണക്കാക്കണമെന്നും ഇതിനാൽ അറിയിക്കുന്നു," ജെഡിയുവിന്റെ മണിപ്പൂർ യൂണിറ്റ് കത്തിൽ പറയുന്നു.

advertisement

മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ജെഡിയു പുറത്തുപോയെങ്കിലും, ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൽ പാർട്ടി ഇപ്പോഴും പങ്കാളിയായി തുടരുകയാണ്.

കഴിഞ്ഞ വർഷം മെയ് മുതൽ അക്രമത്താൽ വലയുന്ന മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് ബിരേൻ സിംഗ് സർക്കാർ നേരിടുന്ന വിമർശനങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും സിംഗ് വിമർശനം നേരിടുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Nitish Kumar-led Janata Dal (United) on Wednesday formally withdrew its support from the N Biren Singh-led Bharatiya Janata Party government in Manipur.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പുരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു‌ പിൻവലിച്ചു; ഇനി പ്രതിപക്ഷത്ത്
Open in App
Home
Video
Impact Shorts
Web Stories