മതം മാറി പാസ്റ്ററായ ഗുണ്ടൂർ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമി റെഡ്ഡി എന്നയാൾക്കെതിരെ എസ്‌സി- എസ്ടി നിയമ പ്രകാരം നൽകിയ കേസിൽ വാദം കേൾക്കവേയാണ് കോടതിയുടെ പരാമർശം. എസ്‌സി- എസ്ടി നിയമ പ്രകാരം റാമിറെഡ്ഡിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജസ്റ്റിസ് ഹരിനാഥ് എൻ റദ്ദാക്കുകയും ചെയ്തു.
റാമി റെഡ്ഡിയടക്കമുള്ളവർ ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നുവെന്നായിരുന്നു പാസ്റ്ററുടെ ആരോപണം. തനിക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ടെന്നും പരാതിക്കാരൻ വാദിച്ചു. എന്നാൽ ഈ കേസിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്താനാവില്ലെന്നും ക്രിസ്തുമതം സ്വീകരിച്ച ദിവസം മുതൽ പട്ടികജാതി വിഭാഗത്തിലെ അംഗമല്ലാതായി മാറി എന്നും കോടതി വിശദീകരിച്ചു.
advertisement
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനായി കൊണ്ടുവന്ന നിയമമാണ് എസ്.സി-എസ്.ടി നിയമം. പരാതിക്കാരൻ സ്വമേധയാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തുവെന്നും കഴിഞ്ഞ 10 വർഷമായി പള്ളിയിൽ പാസ്റ്ററായി പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു. അതിനാൽ എസ്.സി-എസ്.ടി നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി കേസ് റദ്ദാക്കി.