എന്നാല്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് ഒരു കൂട്ടം മുസ്ലീം പണ്ഡിതന്‍മാരും രംഗത്തെത്തിയതോടെ വിവാദം ആളിക്കത്തുകയാണ്.
'അല്ലാഹുവും ഷമിയും തമ്മിലുള്ള വിഷയം'
മുഹമ്മദ് ഷമിയെ പിന്തുണച്ചെത്തിയ മുസ്ലീം പണ്ഡിതന്‍ മൗലാന ഖരി ഇഷാക് ഗോറ ചില പ്രത്യേക സാഹചര്യങ്ങളില്‍ നോമ്പ് തുറക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നുവെന്ന് പറഞ്ഞു. യുക്തിയ്ക്ക് നിരക്കുന്ന കാരണങ്ങളുടെ പേരില്‍ നോമ്പ് അനുഷ്ടിക്കാതിരിക്കാനും സാധിക്കുമെന്നും അത് പാപമല്ലെന്നും അദ്ദേഹം പറഞ്ഞു.
'' നോമ്പ് അനുഷ്ടിക്കാത്തതിന്റെ കാരണം ശരിയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കണം,'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അല്ലാഹുവും ഷമിയും തമ്മിലുള്ള പ്രശ്‌നമാണ് മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിധികര്‍ത്താവാകേണ്ട കാര്യമില്ലെന്നും ഗോറ പറഞ്ഞു.
advertisement
അജ്മീര്‍ ദര്‍ഗയിലെ ഖാദിം സെയ്ദ് അഫ്‌സാന്‍ ചിഷ്തിയും ഷമിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. മൗലാന ഷഹാബുദ്ദിന്‍ റസ്വിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും വെറുതെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ചിഷ്തി പറഞ്ഞു.
'' നമ്മുടെ രാജ്യത്തിന് വേണ്ടി മത്സരിക്കുന്നയാളാണ് മുഹമ്മദ് ഷമി. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിനായി ആളുകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ റസ്വിയെപ്പോലുള്ളവര്‍ പബ്ലിസിറ്റിയ്ക്കായി അടിസ്ഥാനരഹിതമായ പ്രസ്താവനകളിറക്കുന്നു,'' ചിഷ്തി പറഞ്ഞു.
അതേസമയം പരമാര്‍ത്ഥ് നികേതന്‍ അധ്യക്ഷനായ പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. മതപരമായ ആചാരവും ദേശീയ സേവനവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ രംഗത്തെ ഉത്തരവാദിത്തങ്ങള്‍ കാരണം ഉപവസിക്കാന്‍ കഴിയാത്ത കായികതാരങ്ങളെ വിമര്‍ശിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.