TRENDING:

ജ്യോതിരാദിത്യ സിന്ധ്യയും ഗുലാം നബി ആസാദും രാഹുല്‍ ഗാന്ധിക്കെതിരെ ഇത്ര തരംതാഴ്ന്ന ഭാഷ ഉപയോഗിക്കുമെന്ന് കരുതിയില്ല: അശോക് ഗെലോട്ട്

Last Updated:

ഇത്രയധികം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ജനങ്ങളുടെ ശബ്ദമായി രാഹുല്‍ ഗാന്ധി നിലനില്‍ക്കുന്നത് ബിജെപി നേതാക്കള്‍ക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ തുടരുന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനുമെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സിന്ധ്യയും ആസാദും രാഹുല്‍ ഗാന്ധിക്കെതിരെ ഇത്ര തരം താഴ്ന്ന ഭാഷ ഉപയോഗിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്.
advertisement

ഇത്രയധികം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ജനങ്ങളുടെ ശബ്ദമായി രാഹുല്‍ ഗാന്ധി നിലനില്‍ക്കുന്നത് ബിജെപി നേതാക്കള്‍ക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന നേതാക്കളെ രാഹുലിനെ ആക്രമിക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് അവരെല്ലാം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗത്താണെന്നും ഗെലോട്ട് പറഞ്ഞു.

Also read-താഴ്വരയിൽ മഞ്ഞ വിപ്ലവം; കടുക് കൃഷിയിൽ നേട്ടം കൊയ്ത് കശ്മീർ

ഒരു ആശയവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹിയാണ് രാഹുല്‍ ഗാന്ധിയെന്നും സിന്ധ്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷവും രാഹുലിന് പ്രത്യേക പരിഗണന നല്‍കിയതിന് കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി ജുഡീഷ്യറിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും രാഹുലിന്റെ പ്രസക്തി നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

advertisement

നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് 2020ലാണ് ബിജെപിയില്‍ ചേർന്നത്. താനും മറ്റ് പലരും ഇന്ന് കോണ്‍ഗ്രസില്‍ ഇല്ലാത്തതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണെന്നും നട്ടെല്ലില്ലാത്തവര്‍ക്കെ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുകയുള്ളവെന്നും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട ആസാദ് അടുത്തിടെ പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ജ്യോതിരാദിത്യ സിന്ധ്യയും ഗുലാം നബി ആസാദും രാഹുല്‍ ഗാന്ധിക്കെതിരെ ഇത്ര തരംതാഴ്ന്ന ഭാഷ ഉപയോഗിക്കുമെന്ന് കരുതിയില്ല: അശോക് ഗെലോട്ട്
Open in App
Home
Video
Impact Shorts
Web Stories