ഏപ്രില്‍ 30-നായിരുന്നു മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ വെച്ച് പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്. ഇതിനെതിരെ പരിഹാസം ഉയര്‍ന്നതോടെയാണ് വീണ്ടും വീഡിയോ പങ്കുവെച്ച് മന്ത്രി രംഗത്തെത്തിയത്.
''യോഗി സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സര്‍ക്കാരും സാധാരണക്കാരും തമ്മില്‍ അകലമോ വ്യത്യാസമോ ഇല്ല. ഈ സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ല' മന്ത്രി മറ്റൊരു ട്വീറ്റില്‍ കുറിച്ചു. ആദ്യത്തെ വീഡിയോ പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതും രണ്ടാമത്തെ വീഡിയോ വസ്ത്രം ധരിച്ച് പുറത്തു പോകാന്‍ ഒരുങ്ങുന്നതുമായിരുന്നു.
advertisement
റേലി ജില്ലയിലെ സന്ദര്‍ശന വേളയില്‍ ഭരതൗള്‍ ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലും മന്ത്രി താമസിക്കുകയും ഹാന്‍ഡ്പമ്പില്‍നിന്ന് വെള്ളമെടുത്ത് കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.